മാസ്കിന് കൊള്ളവില ഈടാക്കുന്നവർക്കെതിരെ കർശന നടപടി -മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ മാസ്കിനും പൾസ് ഓക്സിമീറ്ററിനും കൊള്ളവില ഈടാക്കിയാൽ കർശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തീവ്രവ്യാപന സ്വഭാവമുള്ള വൈറസാണ് സംസ്ഥാനത്ത് പടരുന്നത്. വാക്സിൻ സ്വീകരിച്ചാലും ജാഗ്രത കുറയ്ക്കരുതെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ലോക്ഡൗൺ കാരണം സംസ്ഥാനത്ത് ഒരാൾക്കും ഭക്ഷണമോ ചികിത്സയോ കിട്ടാതെ വരരുത്. പട്ടിണിയിലാവാൻ ഇടവരുന്നവരുടെ പട്ടിക വാർഡ് സമിതികൾ തയാറാക്കണം. യാചകർക്ക് ഭക്ഷണം ഉറപ്പാക്കണം.
ജനകീയ ഹോട്ടലുകൾ ഉള്ളിടത്ത് അതുവഴി ഭക്ഷണം നൽകാനാകും. മറ്റിടങ്ങളിൽ സമൂഹ അടുക്കള ആരംഭിക്കണം. ആംബുലൻസിന് പകരമായി ഉപയോഗിക്കാൻ വാഹനങ്ങൾ വേണം. തദ്ദേശ സ്ഥാപനങ്ങൾക്ക് ഗതാഗത പ്ലാൻ ഉണ്ടാവണം -മുഖ്യമന്ത്രി പറഞ്ഞു.
കോവിഡിന്‍റെ ആദ്യഘട്ടത്തില്‍ വാര്‍ഡ്തല സമിതികൾ ഏറ്റവും നന്നായി പ്രവര്‍ത്തിച്ചു. ഇപ്പോൾ വാര്‍ഡ്തല സമിതികള്‍ പലയിടത്തും സജീവമല്ലാത്ത അവസ്ഥയുണ്ട്. വാര്‍ഡ്തല സമിതികൾ ഇപ്പോഴും വന്നിട്ടില്ലാത്ത ചില തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമുണ്ട്. അലംഭാവം വെടിഞ്ഞ് മുഴുവന്‍ വാര്‍ഡുകളിലും സമിതികള്‍ രൂപീകരിക്കണമെന്നും അദ്ദേഹം നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.