ഗെയിൽ സമരം: പൊലീസ് സ്റ്റേഷൻ ഉപരോധിച്ചവർക്കെതിരെ ലാത്തിചാർജ്-VIDEO
text_fieldsകോഴിക്കോട്: കോഴിക്കോട് എരഞ്ഞിമാവിൽ നടന്ന ഗെയിൽ വിരുദ്ധ സമരക്കാർക്കെതിരെ വീണ്ടും പൊലീസ് ലാത്തിവീശി. അറസ്റ്റ് ചെയ്ത സമരക്കാരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് മുക്കം പൊലീസ് സ്റ്റേഷൻ ഉപരോധിച്ചവർക്കുനേരെയാണ് പൊലീസ് ലാത്തിവീശിയത്. പ്രക്ഷോഭത്തിൽ പെങ്കടുത്ത 60ഒാളം പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് എം.െഎ ഷാനവാസ് എം.പിയുടെ നേതൃത്വത്തിൽ മുക്കം പൊലീസ് സ്റ്റേഷനു മുന്നിലും ഉപരോധം തുടരുകയായിരുന്നു. പൊലീസിനു നേരെ സമരക്കാർ കല്ലേറ് നടത്തി. തുടർന്ന് പൊലീസ് ഗ്രനേഡ് എറിയുകയും സമരക്കാർക്ക് നേരെ ലാത്തി വീശുകയും ചെയ്തു. ലാത്തിചാർജിൽ ഇരുപതോളം പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ മാധ്യമപ്രവർത്തകരുമുണ്ട്.
സമരക്കാരെ അറസ്റ്റു ചെയ്ത സംഭവത്തിൽ പൊലീസുമായി സംസാരിക്കുന്നതിന് സ്റ്റേഷനിലേക്ക് കയറാനിരുന്ന മുൻ എം.എൽ.എ സി. മോയിൻകുട്ടിയെ പൊലീസ് തടഞ്ഞത് സംഘർഷത്തിനിടയാക്കി. പൊലീസ് നടപടിയെ തുടർന്ന് സമരക്കാർ കോഴിക്കോട് -മുക്കം ദേശീയപാത ഉപരോധിച്ചു.
ജനവാസ മേഖലകളിലൂടെ ഗെയിൽ പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനെതിരെ എരഞ്ഞിമാവിൽ കഴിഞ്ഞ കുറേ ദിവസങ്ങളായി സമരം നടന്നുവരികയായിരുന്നു. ഇന്ന് രാവിലെ എരഞ്ഞിമാവ് ഗെയിൽ പദ്ധതി പ്രദേശത്ത് പൊലീസും സമരക്കാരും ഏറ്റുമുട്ടി. സമരക്കാർക്ക് നേരെ പൊലീസ് ലാത്തിവീശി. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസ് പലതവണ ഗ്രനേഡ് പ്രയോഗിച്ചു. പൊലീസ് ലാത്തിചാർജിൽ നിരവധി പേർക്ക് പരിക്കേറ്റു. സംഘർഷത്തെ തുടർന്ന് 200 ഒാളം പൊലീസുകാരെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്നും വ്യക്തമായ ഉറപ്പുലഭിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് പ്രക്ഷോഭകർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.