തലശ്ശേരിയിൽ വിദ്യാർഥിയുടെ മരണം: ബ്ലൂവെയ്ൽ ഗെയിമിെൻറ സ്വാധീനമെന്ന് സംശയം
text_fieldsതലശ്ശേരി: രണ്ടുമാസം മുമ്പ് വിദ്യാർഥി മരിച്ച സംഭവത്തിൽ ബ്ലൂവെയ്ൽ ഗെയിമിെൻറ സ്വാധീനമുണ്ടെന്ന് സംശയം. കൊളശ്ശേരി കാവുംഭാഗം നാമത്ത് വീട്ടിൽ എൻ.വി. ഹരീന്ദ്രെൻറയും എം.കെ. ഷാഖിയുടെയും മകനായ എം.കെ. സാവന്തിെൻറ (22) മരണത്തിലാണ് വീട്ടുകാർ സംശയം ഉന്നയിച്ചത്. സംസ്ഥാനത്ത് ബ്ലൂവെയ്ൽ ഗെയിം വിവാദമായ സാഹചര്യത്തിലാണ് സാവന്തിെൻറ മരണത്തിനു പിന്നിലും ഇതാണോയെന്ന സംശയം വീട്ടുകാരിൽ ഉണ്ടായത്. എന്നാൽ, ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.
ജഗന്നാഥ് ഐ.ടി.സി വിദ്യാർഥിയായ സാവന്തിനെ േമയ് 19നാണ് വീടിെൻറ മുകൾനിലയിലെ മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടത്. ബ്ലൂവെയ്ൽ ഗെയിമുമായി ബന്ധപ്പെട്ട ആത്മഹത്യ വാർത്തകൾ കണ്ടതോടെ സാവന്തിെൻറ ഫോണും കമ്പ്യൂട്ടറും പരിശോധിച്ചപ്പോൾ മുറിവേൽപിച്ച കൈകളുടെ ഫോട്ടോകൾ കണ്ടെത്തിയെന്ന് അമ്മ ഷാഖി പറഞ്ഞു. ചില ദിവസങ്ങളിൽ തലയിൽ തൊപ്പിയിട്ട് കൈകൊണ്ട് വാൾപയറ്റിെൻറയും മറ്റും മാതൃകയിൽ ചില ചേഷ്ടകൾ കാണിക്കുന്നത് അമ്മയും അമ്മൂമ്മ പ്രേമലതയും കണ്ടിട്ടുണ്ട്. അത് ഒരുതരം ഗെയിമാണെന്നായിരുന്നു വീട്ടുകാരോട് പറഞ്ഞത്. രാത്രിയിലാണ് മൊബൈലിലും കമ്പ്യൂട്ടറിലും സാവന്ത് കൂടുതൽ സമയം ചെലവഴിച്ചിരുന്നത്. കമ്പ്യൂട്ടർ, മൊബൈൽ സാങ്കേതിക കാര്യങ്ങളിൽ നല്ല അവഗാഹമുണ്ടായിരുന്നു. പുതിയ ഗെയിമുകൾ വന്നത് അറിഞ്ഞാൽ അത് ഡൗൺലോഡ്ചെയ്ത് കളിക്കാറുണ്ടെന്ന് അമ്മ പറഞ്ഞു.
നാല് വർഷംമുമ്പ് എൻ.ടി.ടി.എഫിൽ പഠിക്കുമ്പോൾ 10 ദിവസം മകനെ കാണാതായിരുന്നു. പൊലീസിൽ പരാതി കൊടുത്തിരുന്നെങ്കിലും സ്വമേധയാ തിരിച്ചെത്തുകയായിരുന്നു. ഈ വർഷവും ഇടക്ക് കാണാതാകുകയും തിരിച്ചെത്തുകയും ചെയ്തിരുന്നു. ഇടക്ക് ക്ലാസിൽ പോകാതെ മുങ്ങിനടക്കാറുണ്ടായിരുന്നു. എവിടെയാണ് പോകാറുള്ളതെന്ന് വീട്ടുകാരോടോ കൂട്ടുകാരോടോ പറയാറില്ല. മരിക്കുന്നതിന് കുറച്ചുനാൾ മുമ്പ് തലശ്ശേരി കടൽപാലത്തിൽനിന്ന് ബാഗ് കടലിലേക്ക് വലിച്ചെറിഞ്ഞിരുന്നുവെന്നും അമ്മ പറഞ്ഞു.
പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ വീട്ടുകാരുടെ രേഖാമൂലമുള്ള പരാതി കിട്ടിയാൽ അന്വേഷിക്കുന്ന കാര്യം ആലോചിക്കുമെന്ന് ഡിവൈ.എസ്.പി പ്രിൻസ് അബ്രഹാം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.