ജഡ്ജിക്ക് വിദ്യാർഥികളുടെ പരാതിക്കത്ത് ഹരജിയായി പരിഗണിച്ച് ൈഹകോടതി
text_fieldsകൊച്ചി: റോഡും ഗതാഗത സൗകര്യങ്ങളും ആശുപത്രികളുമില്ലാതെ വലയുന്ന വിദ്യാർഥികൾ ദുര ിതങ്ങൾ വിവരിച്ച് ഹൈകോടതി ജഡ്ജിക്ക് കത്തെഴുതി. വിദ്യാർഥികളുടെ ദുഃഖത്തിൽ ഇടപെ ട്ട കോടതി കത്ത് ഹരജിയായി പരിഗണിച്ച് തുടർ നടപടിക്കും വിട്ടു. ഇടുക്കി വണ്ടിപ്പെരി യാർ മ്ലാമല സെൻറ് ഫാത്തിമ ൈഹസ്കൂളിലെ വിദ്യാർഥികളുടെ കത്താണ് ഹരജിയായി മാറിയത്.
കഴിഞ്ഞ പ്രളയത്തിൽ നഷ്ടമായ ഗതാഗത സൗകര്യം പുനഃസ്ഥാപിക്കാൻ നടപടികളില്ലാതെ വലയുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈകോടതി ജഡ്ജി എ.എം. ഷഫീഖിന് വിദ്യാർഥികൾ ഒപ്പിട്ട പരാതിക്കത്ത് അയച്ചത്. കത്ത് ലഭിച്ച ജഡ്ജി ഇത് ചീഫ് ജസ്റ്റിസ് എസ്. മണികുമാറിെൻറ പരിഗണനക്കയച്ചു. തുടർന്ന് കത്ത് പൊതുതാൽപര്യ ഹരജിയാക്കി പരിഗണനക്ക് അയക്കാൻ ചീഫ് ജസ്റ്റിസ് രജിസ്ട്രിക്ക് നിർദേശം നൽകി. തിങ്കളാഴ്ച ചീഫ് ജസ്റ്റിസ് അടങ്ങുന്ന ഡിവിഷൻബെഞ്ച് ഹരജി പരിഗണനക്കെത്തി.
മുല്ലപ്പെരിയാർ ഡാമിന് താഴെ സ്ഥിതിചെയ്യുന്ന സ്ഥലത്താണ് സ്കൂളെന്ന് കത്തിൽ പറയുന്നു. പുറംലോകവുമായി ഈ സ്ഥലത്തെ ബന്ധിപ്പിക്കുന്ന ശാന്തിപാലം, കീരിക്കര നൂറടി പാലം എന്നിവ 2018ലെ പ്രളയത്തിൽ തകർന്നിരുന്നു.
റോഡും പാലങ്ങളും പൊതുമരാമത്തിന് കീഴിൽവരുന്നതല്ല. അതിനാൽ, ഇവയുടെ പുനരുദ്ധാരണത്തിന് സർക്കാർ അനുവദിച്ചത് കുറഞ്ഞ തുകയാണ്.
അടിയന്തര സാഹചര്യത്തിൽപോലും 100 കിലോമീറ്റർ അകലെയുള്ള കോട്ടയം മെഡിക്കൽ കോളജാണ് രോഗികൾക്ക് ആശ്രയം. അവിടെയെത്താനാകാട്ടെ ഏറെ സമയവും ചെലവും വേണ്ടിവരുന്നു. ഗതാഗത സൗകര്യ വികസനമുണ്ടായാൽ തന്നെ മറ്റ് പ്രശ്നങ്ങൾക്ക് ഒരു പരിധിവരെ പരിഹാരമാകും. ഈ സാഹചര്യത്തിൽ കോടതി ഇടപെട്ട് നടപടിക്ക് ഉത്തരവിടണമെന്നായിരുന്നു കത്തിലെ ആവശ്യം. സംസ്ഥാന സർക്കാർ, പൊതുമരാമത്ത്, തദ്ദേശ സ്വയംഭരണം, ആരോഗ്യവുകപ്പ് സെക്രട്ടറിമാർ, ജില്ല കലക്ടർ എന്നിവരാണ് ഹരജിയിലെ എതിർകക്ഷികൾ. കത്തിൽ സൂചിപ്പിക്കുന്ന സ്ഥലങ്ങൾ ഏത് പഞ്ചായത്തുകൾക്ക് കീഴിലാണ് വരുന്നതെന്ന് അറിയിക്കാൻ സർക്കാറിനോട് നിർദേശിച്ച കോടതി തുടർന്ന് ഹരജി ബുധനാഴ്ച പരിഗണിക്കാനായി മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.