കേരളത്തിൽ പിടികൂടുന്ന സ്വർണത്തിന്റെ കണക്ക് ഞെട്ടിക്കുന്നത്
text_fieldsതിരുവനന്തപുരം: ലഹരിക്ക് പിന്നാലെ സ്വർണക്കടത്തിന്റെയും ഇടത്താവളമായി കേരളം മാറുന്നെന്ന വിലയിരുത്തലിൽ അന്വേഷണ ഏജൻസികൾ. കഴിഞ്ഞ രണ്ടുവർഷത്തിനുള്ളിൽ സംസ്ഥാനത്ത് പിടികൂടിയ സ്വർണത്തിന്റെ കണക്ക് ഞെട്ടിക്കുന്നതാണ്. മറ്റ് സംസ്ഥാനങ്ങളിലെ വിമാനത്താവളങ്ങളിൽ പരിശോധന കർശനമാക്കിയതിനെ തുടർന്നാണ് കേരളത്തിലേക്ക് സ്വർണക്കടത്ത് സംഘങ്ങൾ താവളം മാറ്റിയതെന്നാണ് വിലയിരുത്തൽ.
തിരുവനന്തപുരം, കരിപ്പൂർ വിമാനത്താവളങ്ങളിലൂടെയാണ് ഏറ്റവുമധികം സ്വർണക്കടത്ത് നടക്കുന്നതെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ട്. ഇതിന് വിമാനത്താവള അധികൃതരുടെയും കസ്റ്റംസ് ഉദ്യോഗസ്ഥരുടെയും പിന്തുണയുണ്ടെന്ന വിലയിരുത്തലുമുണ്ട്. കസ്റ്റംസ് ഡ്യൂട്ടി വെട്ടിച്ച് കടത്തിയ 1003 കിലോ സ്വർണമാണ് 2021 മുതൽ കഴിഞ്ഞവർഷം ഡിസംബർ വരെ എറണാകുളം കസ്റ്റംസ് പ്രിവന്റിവ് വിഭാഗം പിടികൂടിയത്. 1197 കേസ് രജിസ്റ്റർ ചെയ്തു. 641 പേരെ അറസ്റ്റ് ചെയ്തു. 1.36 കോടി രൂപയാണ് പിഴയായി ഈടാക്കിയതെന്നും വിവരാവകാശ നിയമപ്രകാരം പൊതുപ്രവർത്തകനായ രാജു വാഴക്കാലക്ക് ലഭിച്ച മറുപടിയിൽ വ്യക്തമാക്കുന്നു. തൃശൂർ കസ്റ്റംസ് പ്രിവന്റിവ് വിഭാഗം പിടികൂടിയ സ്വർണത്തിന്റെ അളവിലും വർധനയുണ്ട്. വിമാനത്താവളങ്ങളിൽനിന്ന് പുറത്തുകടത്തുന്നകേരളത്തിൽ പിടികൂടുന്ന സ്വർണത്തിന്റെ കണക്ക് ഞെട്ടിക്കുന്നത് സ്വർണം പിടികൂടുന്ന സംഭവങ്ങളും വർധിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.