Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകാസർകോട് ചന്തേരയിൽ...

കാസർകോട് ചന്തേരയിൽ ഓടിക്കൊണ്ടിരിക്കുന്ന ചരക്ക് ട്രെയിനിന്‍റെ ബോഗികൾ വേർപെട്ടു

text_fields
bookmark_border
train bogie separated
cancel
camera_alt

ചന്തേരയിൽ ചരക്ക് തീവണ്ടിയുടെ ബോഗികൾ വേർപെട്ട നിലയിൽ

ചെറുവത്തൂർ: കാസർകോട് പിലിക്കോട് ചന്തേരയിൽ ഓടിക്കൊണ്ടിരിക്കുന്ന ചരക്ക് ട്രെയിനിന്‍റെ ബോഗികൾ വേർപെട്ടു. മംഗലാപുരം ഭാഗത്തു നിന്നും പാലക്കാട് ഭാഗത്തേക്ക് പോവുകയായിരുന്ന ചരക്ക് വണ്ടിയുടെ ബോഗികളാണ് വേർപ്പെട്ടത്. ഞായറാഴ്ച രാവിലെ ഏഴ് മണിയോടെയായിരുന്നു സംഭവം.

വണ്ടി ചന്തേര റെയിൽവേ സ്റ്റേഷന് സമീപം എത്തിയപ്പോൾ ഏഴാമത്തെ ബോഗിയിൽ നിന്നുള്ള ബന്ധം വേർപെടുകയായിരുന്നു. എൻജിനും ഏഴു ബോഗികളും രണ്ട് കിലോമീറ്റർ ദൂരെ ഉദിനൂരിൽ എത്തിയാണ് നിർത്തിയത്.

ഒന്നര മണിക്കൂർ നേരത്തെ പരിശ്രമത്തിനൊടുവിലാണ് ട്രെയിൻ പിറകോട്ട് എടുത്ത് ബോഗികൾ കൂട്ടിച്ചേർത്തത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indian railwaytrain bogie separated
News Summary - The bogies of a goods train running at Kasaragod Chantera got separated
Next Story