ബജറ്റ് വെറും തെരെഞ്ഞെടുപ്പ് പ്രകടന പത്രിക മാത്രം -വെൽഫെയർ പാർട്ടി
text_fieldsതിരുവനന്തപുരം: നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് തെരഞ്ഞെടുപ്പ് പ്രകടന പത്രിക മോഡലിൽ പൊള്ളയായതും ജനങ്ങളെ കബളിപ്പിക്കുന്നതുമായ വാഗ്ദാനങ്ങളുടെ പ്രഖ്യാപനം മാത്രമാണ് ധനമന്ത്രി തോമസ് ഐസക് നടത്തിയ ബജറ്റ് അവതരണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്‍റ് ഹമീദ് വാണിയമ്പലം പറഞ്ഞു. റവന്യു വരുമാനം അനിയന്ത്രണാതീതമായി കുറഞ്ഞു കൊണ്ടിരിക്കുമ്പോഴും മുൻകരുതൽ ഒന്നുമില്ലാത്ത പ്രഖ്യാപനങ്ങളാണ് മന്ത്രി നടത്തുന്നത്.
മുൻകാലങ്ങളിൽ പ്രഖ്യാപിച്ച പദ്ധതികൾ പ്രാരംഭഘട്ടം പോലും നടക്കാത്ത സാഹചര്യത്താൽ വീണ്ടും വാദ്ഗാനങ്ങൾ നൽകുകയാണ്. കഴിഞ്ഞ വർഷത്തിൽ റവന്യൂ വരുമാനമായ 99,042 കോടിയിൽ നിന്നും നിലവിലെ സാമ്പത്തിക വർഷം 93,115 കോടിയിലേക്ക് റവന്യൂ വരുമാനം കുത്തനെ ഇടിഞ്ഞ സന്ദർഭമാണിത്.
വിഭവ സമാഹരണത്തിന് മാർഗങ്ങൾ കാണാതെ പൊതുകടം വലിയ തോതിൽ ഉയർന്ന് സംസ്ഥാനത്തിന്‍റെ സാമ്പത്തിക മേഖല താറുമാറാക്കാന് ഈ പ്രഖ്യാപനങ്ങൾ ഇടവരുത്തുക. വരുംകാല സർക്കാറിന് ബാധ്യത സൃഷ്ടിക്കുന്ന വിധത്തിലാണ് പുതിയ ബജറ്റ് അവതരിപ്പിച്ചിരിക്കുന്നത്.
സംസ്ഥാനം ഇപ്പോൾ തന്നെ ഭയാനകമായ കടക്കെണിയിലാണ്. കൂടുതൽ കടക്കെണിയിലേക്ക് തള്ളിവിടാൻ മാത്രം ഉപകരിക്കുന്ന ഭാവനയോ കണക്കുകൂട്ടലോ ഇല്ലാത്ത ബജറ്റാണ് ഇന്ന് അവതരിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.