വില കൊടുത്ത് വാങ്ങിയ വാക്സിൻ മുൻഗണന ക്രമം അനുസരിച്ച് വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: കേരള സര്‍ക്കാര്‍ വിലകൊടുത്ത് വാങ്ങിയ വാക്‌സിന്‍ മുന്‍ഗണനപ്രകാരം വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
സര്‍ക്കാര്‍ വാങ്ങാന്‍ തീരുമാനിച്ചതില്‍ മൂന്നര ലക്ഷം കോവിഷീല്‍ഡ് വാക്‌സിന്‍ ഇന്ന് സംസ്ഥാനത്തെത്തിയിട്ടുണ്ട്. ഇത് ഗുരുതരമായ രോഗം ബാധിച്ചവര്‍, വീടുകളിലെത്തുന്ന വാര്‍ഡ് തല സന്നദ്ധ പ്രവര്‍ത്തകര്‍, മാധ്യമപ്രവര്‍ത്തകര്‍, വളണ്ടിയര്‍മാര്‍ തുടങ്ങിയ മുന്‍ഗണന ഗ്രൂപ്പിന് ആദ്യം നല്‍കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. നേരത്തേ തന്നെ ആ മുൻഗണന ക്രമം തീരുമാനിച്ചിട്ടുണ്ട്.
സര്‍ക്കാര്‍ വാങ്ങിയ 3,50,000 ഡോസ് കോവിഷീല്‍ഡ് വാക്‌സിനാണ് ഇന്ന് ഉച്ചയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലാണഅ എത്തിയത്. ഓരോ ജില്ലക്കും എത്ര ഡോസ് വീതമാണ് നല്‍കുകയെന്ന് സംസ്ഥാന ആരോഗ്യ വകുപ്പാണ് തീരുമാനിക്കുക. ഇതിനു ശേഷം ഓരോ ജില്ലക്കു മുള്ളത് ഇവിടെ നിന്നും വിതരണം ചെയ്യും.പൂനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുമാണ് കേരളം വാക്സിന്‍ വാങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.