ഗവര്‍ണര്‍ എസ്.എഫ്.ഐ പ്രവർത്തകരെ പേരക്കുട്ടികളെ പോലെ കണ്ടാൽ മതിയെന്ന് സ്പീക്കർ
text_fieldsകോഴിക്കോട്: എസ്.എഫ്.ഐക്ക് ജനാധിപത്യ രീതിയിൽ പ്രതിഷേധിക്കാൻ അവകാശമുണ്ടെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അതിനെ ആനിലക്ക് കാണണമെന്നും സ്പീക്കർ എ.എൻ. ഷംസീർ. എസ്.എഫ്.ഐ കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയിൽ നടത്തിയ സംഭാവന വലുതാണെന്നും സ്പീക്കർ മാധ്യമങ്ങളോട് പറഞ്ഞു.
വിദ്യാഭ്യാസ കച്ചവടം ഇല്ലാതാക്കുന്നതിലും കേരളത്തിന്റെ പൊതുവിദ്യാഭ്യാസം സംരക്ഷിക്കുന്നതിലും വലിയ പങ്കുവഹിച്ച സംഘടനയാണ്.
അവർ കാലിക്കറ്റ് സർവകലാശാല കാമ്പസിൽ ബാനറുകൾ പ്രദർശിപ്പിച്ചത് പ്രതിഷേധത്തിന്റെ ഭാഗമാണ്. അതിനെ ആ സ്പിരിറ്റിൽ കണ്ടാൽ മതി. ഗവർണറുടെ പേരമക്കളുടെ പ്രായം മാത്രമേ അവർക്കുള്ളൂ.
എസ്.എഫ്.ഐ ക്രിമിനൽസിന്റെ സംഘമാണെന്ന അഭിപ്രായമില്ല. എസ്.എഫ്.ഐയുടെ ചരിത്രം അറിയുമെങ്കിൽ അങ്ങനെ പറയില്ലായിരുന്നെന്നും അദ്ദേഹം ചോദ്യത്തിന് മറുപടി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.