ബിനീഷ് ഡോണോ ബോസോ അല്ല, സാധാരണ മനുഷ്യനാണെന്ന് ഭാര്യ
text_fieldsതിരുവനന്തപുരം: തന്റെ ഭര്‍ത്താവ് ഡോണോ, ബോസോ ഒന്നുമല്ല, വെറും സാധാരണ മനുഷ്യനാണെന്ന് ബിനീഷ് കോടിയേരിയുടെ ഭാര്യ മാധ്യമങ്ങളോട് പറഞ്ഞു. ബിനീഷിന് കുറച്ച് സുഹൃത്തുക്കൾ മാത്രമാണുള്ളത്. മറ്റെല്ലാം കളവാണെന്നും ഭാര്യ പറഞ്ഞു.
ബിനീഷ് കുടുങ്ങാന്‍ പോകുകയാണെന്നും അവിടെനിന്നും പുറത്തിറങ്ങണമെന്ന് ആഗ്രഹമുണ്ടെങ്കിൽ മഹസറിൽ ഒപ്പിടണമെന്നും ഇ.ഡി ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു. എന്നാല്‍ അനൂപ് മുഹമ്മദിന്റെ പേരിലുള്ള കാര്‍ഡ് കണ്ടപ്പോള്‍ ഒപ്പിടാനാകില്ലെന്ന് ഉദ്യോഗസ്ഥരെ അറിയിച്ചു.
അത്തരത്തിലൊരു കാര്‍ഡ് ബിനീഷിന്റെ മുറിയില്‍ നിന്നും കണ്ടെടുത്തെങ്കില്‍ അത് എടുക്കുമ്പോൾ വിളിച്ചു കാണിക്കണമായിരുന്നു. കാണിക്കാത്ത സാഹചര്യത്തില്‍ ഒപ്പിടാനാകില്ലെന്ന് പറഞ്ഞു. ബിനീഷ് പറഞ്ഞാല്‍ ഒപ്പിടുമോയെന്ന് ചോദിച്ചു. ബിനീഷല്ല, ആരു പറഞ്ഞാലും ബോധ്യപ്പെടാത്ത കാര്യത്തില്‍ ഒപ്പിടില്ലെന്ന് അറിയിച്ചു. ബിനീഷ് പുറത്തുവരണമെങ്കില്‍ ഒപ്പിടണമെന്ന് സമ്മര്‍ദം ചെലുത്തി. ഇല്ലെങ്കില്‍ പുറത്തിറങ്ങില്ല എന്ന് ഭീഷണിപ്പെടുത്തിയെന്നും റെനീറ്റ പറഞ്ഞു.
ഇ.ഡി ഉദ്യോഗസ്ഥര്‍ കൊണ്ടുവന്ന സാക്ഷി ഹാളില്‍ ഇരിക്കുകയായിരുന്നു. സാക്ഷി മുറിയിലേക്ക് പോയിരുന്നില്ല. തന്റെ അമ്മയുടെ ഐഫോൺ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തു. രാത്രി കുഞ്ഞിന് ഉറങ്ങാന്‍ പോലും കഴിഞ്ഞില്ല. കുഞ്ഞിന് ഭക്ഷണം നല്‍കാനോ വസ്ത്രം മാറാന്‍ പോലും സാധിച്ചില്ലെന്നും റെനീറ്റ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.