മെഡിക്കൽ കോളജ് ഡയാലിസിസ് യൂനിറ്റ് അണുവിമുക്തമാക്കിയെന്ന് അധികൃതർ
text_fieldsതിരുവനന്തപുരം: മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഡയാലീസിസ് യൂനിറ്റിലെ അണുബാധ സാന്നിധ്യം കണ്ടെത്തി ഉടന്‍ അണുവിമുക്തമാക്കിയതായി തിരുവനന്തപുരം മെഡിക്കൽ കോളജ് അധികൃതർ.
ഡയാലീസിസ് യൂണിറ്റില്‍ ആശുപത്രി അധികൃതര്‍ നടത്തുന്ന ദൈനംദിന പരിശോധനയിലാണ് ശനിയാഴ്ച അണുബാധ കണ്ടെത്തിയത്.
ദിവസേന മൈക്രോബയോളജി വിഭാഗം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഡയാലിസിസ് യൂനിറ്റ് പരിശോധനക്ക് വിധേയമാക്കാറുണ്ട്. അതേ തുടര്‍ന്നാണ് ശനിയാഴ്ച നടന്ന പരിശോധനയില്‍ ഡയാലിസിസ് യൂനിറ്റിലെ അഞ്ച് മെഷീനുകള്‍ക്ക് അണുബാധ ഉണ്ടായതായി കണ്ടെത്തിയത്. ഉടന്‍ തന്നെ യൂനിറ്റ് അടച്ച് ആര്‍.ഒ പ്ലാൻറ് അടക്കം അണുവിമുക്തമാക്കി ശുചീകരിച്ചതായി ആശുപത്രി അധികൃതർ വ്യക്തമാക്കി.
അതേസമയം, അപൂർവ്വമായ ബർക്കോൾഡേറിയ ബാക്ടീരിയ രോഗികളിൽ ബാധിച്ചതായുള്ള വാർത്തകൾ പുറത്തു വന്നിട്ടുണ്ട്. സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിലെ ഡയാലിസിസ് യൂനിറ്റിലെ ആറ് രോഗികളിലാണ് അണുബാധ സ്ഥീരീകരിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു. ഗുരുതര രോഗം ബാധിച്ചവരിൽ ബാക്ടീരിയ ബാധ ഉണ്ടായാൽ മരണം വരെ സംഭവിക്കാമെന്നത് വിഷയത്തിെൻറ ഗൗരവം വർധിപ്പിക്കുന്നു.
എന്നാൽ, ഇവിടെ ഡയാലിസീസ് നടത്തിയ ആറ് രോഗികളെ പ്രത്യേകമായി നിരീക്ഷിച്ചുവെങ്കിലും അവര്‍ക്ക് പ്രത്യേക രോഗലക്ഷണമൊന്നും കണ്ടെത്തിയിെലന്നെ് ആശുപത്രി അധികൃതർ വ്യക്തമാക്കി. ശനിയാഴ്ച യൂനിറ്റ് അണുവിമുക്മാക്കിയതിന് ശേഷവും മൈക്രോബയോളജി വിഭാഗം പരിശോധന നടത്തിയിരുന്നു. തിങ്കളാഴ്ച മുതല്‍ ഡയാലിസിസ് തുടരാനുള്ള സാഹചര്യം ഒരുക്കിയിട്ടുണ്ടെന്നും ആര്‍.ഒ പ്ലാൻറിലെ ട്യൂബ്, ടാങ്ക് എന്നിവ മാറ്റാൻ തീരുമാനിച്ചതായും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.