ട്രഷറി നിയന്ത്രണത്തിന് അയവില്ല
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് രൂപംകൊണ്ട സാമ്പത്തിക ഞെരുക്കം വരും മാസങ്ങളിലേക്കും നീളും. ക്രിസ്മസ് വരുന്ന അടുത്തമാസത്തെ ചെലവുകൾ നേരിടാൻ കൂടിയാണ് ക്രമീകരണം. ജനുവരിയിലേ ഇനി പൊതുവിപണിയിൽനിന്ന് കടമെടുക്കാനാകൂ. കേന്ദ്രത്തിൽനിന്ന് നവംബർ ആദ്യം കിേട്ടണ്ട വിഹിതം വൈകിയതും പ്രതിസന്ധി രൂക്ഷമാക്കി. ഒരാഴ്ചയായി ട്രഷറി ഇടപാടുകൾക്ക് വന്ന അപ്രഖ്യാപിത നിയന്ത്രണം തുടരുകയാണ്. പത്തുലക്ഷം രൂപക്ക് മുകളിലുള്ള ബില്ലുകൾ മാറിനൽകുന്നതിനായിരുന്നു ആദ്യ നിയന്ത്രണം. ഇത് കഴിഞ്ഞദിവസം ‘മാധ്യമം’ റിപ്പോർട്ട് ചെയ്തിരുന്നു. പിന്നീട് 25 ലക്ഷം രൂപക്ക് മുകളിലുള്ള ബില്ലുകൾ ധനവകുപ്പിെൻറ മുൻകൂർ അനുമതിയോടെ മാത്രമേ പാസാക്കാവൂ എന്ന് നിർദേശിച്ചു.
ബില്ലുകൾ മാറുന്നതിന് കർശന നിയന്ത്രണം തുടരുകയാണ്. ഇടപാടിന് പണമെടുക്കാൻ ഏതാനും മിനിറ്റുകൾ മാത്രമാണ് ട്രഷറി സംവിധാനത്തിൽ അനുവദിക്കുന്നത്. അതിൽ പണമെടുക്കാൻ കഴിയാത്ത ട്രഷറികൾ നിരവധിയാണ്. ട്രഷറി ഒാൺലൈൻ സൈറ്റിൽ ബിൽ പാസാക്കാനുള്ള ഒാപ്ഷൻ എടുത്തുകളഞ്ഞു. ട്രഷറി ഇടപാട് നടത്താനുള്ള തുക (ഇംപ്രസ്റ്റ്) ബാങ്കിൽനിന്ന് എടുക്കാൻ പല ട്രഷറികളിലും കഴിഞ്ഞില്ല. ട്രഷറിയിൽ നീക്കിയിരിപ്പും വരവും ഉപയോഗിച്ച് ഇടപാട് നടത്തേണ്ടിവരുന്ന സ്ഥിതിയാണ്. സേവിങ്സ് ബാങ്ക് ഇടപാടുകൾ ഒഴികെ ഒന്നും നടക്കുന്നിെല്ലന്നും പരാതി ഉയർന്നിട്ടുണ്ട്. ഇംപ്രസ്റ്റ് ബിൽ തയാറാക്കാൻ 11 മുതൽ 11.15 വരെയാണ് ബുധനാഴ്ച അനുവദിച്ചതെങ്കിൽ വ്യാഴാഴ്ച അത് ഏഴ് മിനിറ്റ് മാത്രമായി ചുരുക്കി. സാേങ്കതികതകരാറിെൻറ പേരിൽ ട്രഷറി നിയന്ത്രണം ഉണ്ടാകുന്നുണ്ട്. കടമെടുപ്പ് നടക്കാത്തതിനാൽ അടുത്തമാസത്തെ ശമ്പളവും പെൻഷനും സുഗമമായി വിതരണം ചെയ്യുന്നതിനുള്ള കരുതൽ നടത്തുകകൂടിയാണ് സർക്കാർ. പെൻഷൻ കുടിശ്ശികയുടെ രണ്ടാം ഗഡു നൽകിയത് മുതൽ ട്രഷറി ഞെരുക്കത്തിലായിരുന്നു. ഇക്കൊല്ലം 20,400 കോടി രൂപയാണ് സംസ്ഥാനത്തിെൻറ വായ്പപരിധി. അതിൽ 14000 കോടി ഇതിനകം എടുത്തുകഴിഞ്ഞു. മുൻവർഷങ്ങളെ അപേക്ഷിച്ച് ഇക്കൊല്ലം പദ്ധതിച്ചെലവ് ഉയർന്നിട്ടുണ്ട്.
ജി.എസ്.ടിയുടെ ഭാഗമായ പ്രതിസന്ധിയുമുണ്ട്. പത്തുവർഷം മുമ്പുള്ള കടപത്രത്തിെൻറ തുക 800 കോടി ഇൗ മാസം തിരിച്ചടക്കേണ്ടിവരും. ക്രിസ്മസ് വരുന്നതിനാൽ അടുത്തമാസം രണ്ട് ശമ്പളം നൽകേണ്ടിവരുമെന്നും സാമൂഹിക പെൻഷൻ വിതരണത്തിന് 1500 കോടി വേണമെന്നും ധനവകുപ്പ് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.