രക്തസാക്ഷികളുടെ പേരുവെട്ടൽ; തീവ്രഹിന്ദുത്വ അജണ്ട മറനീക്കുന്നു
text_fieldsന്യൂഡൽഹി: വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും ആലി മുസ്ലിയാരും അടക്കമുള്ള 387 മലബാർ സമരനായകരെ സ്വാതന്ത്ര്യസമര നായകരുടെ പട്ടികയിൽനിന്ന് വെട്ടിമാറ്റാൻ ഇന്ത്യൻ കൗൺസിൽ ഫോർ ഹിസ്റ്റോറിക്കൽ റിസർച്ചിന് (െഎ.സി.എച്ച്.ആർ) റിപ്പോർട്ട് സമർപ്പിച്ചതിന് പിന്നിലെ സംഘ്പരിവാർ താൽപര്യം മറനീക്കുന്നു. ആർ.എസ്.എസിെൻറ നിയന്ത്രണത്തിലുള്ള ഭാരതീയ വിചാരകേന്ദ്രം ഉപാധ്യക്ഷനായിരിക്കെ െഎ.സി.എച്ച്.ആറിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സി.െഎ െഎസക് അടക്കമുള്ള സമിതിയുടെ റിപ്പോർട്ടാണ് മലബാർ സമരനായകരെയും വാഗൺ ട്രാജഡി ദുരന്തത്തിലെ ഇരകളെയും 'ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലെ രക്തസാക്ഷികളുടെ നിഘണ്ടു'വിൽനിന്ന് പുറന്തള്ളാനുള്ള ശിപാർശക്ക് ആധാരമാക്കിയത്.
മതപരിവർത്തനത്തിൽ ഏർപ്പെടുന്നത് മാനവികതക്കെതിരായ കുറ്റകൃത്യമാണെന്നും അതിന് വധശിക്ഷ നൽകണമെന്നും 2015ൽ െഎസക് ആവശ്യപ്പെട്ടിരുന്നു. തീവ്ര ഹിന്ദുത്വ സംഘടനകൾ നടത്തുന്ന ഘർ വാപസിയെ ന്യായീകരിച്ച െഎസക് അത് ചരിത്രപരമായ കാരണങ്ങളാൽ പൂർവധർമത്തിൽനിന്ന് പോയവർക്ക് തിരിച്ചുവരാനുള്ള വാതിൽ തുറന്നുവെക്കലാണെന്ന് വിശേഷിപ്പിച്ചു. ഘർ വാപസി ഹിന്ദുക്കളുടെ നിയമപരമായ അവകാശമാണെന്നും അതിനെ മതപരിവർത്തനം എന്നുപോലും പറയരുതെന്നും െഎസക് വാദിച്ചു. അക്കാലത്ത് ഡൽഹിയിൽ ചർച്ചുകൾക്ക് നേരെ നടന്ന ആക്രമണങ്ങളിൽ സംശയം പ്രകടിപ്പിച്ച െഎസക് അവക്കേറ്റ പരിക്കുകൾ നിസ്സാരമാണെന്നാണ് പറഞ്ഞത്. ഡൽഹി തെരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം ചർച്ച് ആക്രമിച്ചവരെ പിടിക്കാൻ സമ്മർദംചെലുത്തിയിെല്ലന്ന ആക്ഷേപവും അദ്ദേഹം നടത്തി. എന്നാൽ, താനൊരു വിശ്വാസിയാണെന്നും ചർച്ചുമായി തനിക്ക് നല്ല ബന്ധമാണുള്ളതെന്നുമാണ് െഎസക് അവകാശപ്പെട്ടത്. മലബാർ സമരപോരാളികളും കമ്യൂണിസ്റ്റ് സമരപോരാളികളും നിഘണ്ടുവിൽ വന്നതിനെതിരെ കേരളത്തിലെ സംഘ്പരിവാർ കേന്ദ്രങ്ങൾ പ്രധാനമന്ത്രിക്ക് പരാതി നൽകിയിരുന്നു. അതേ തുടർന്നാണ് അഞ്ചാം വാള്യം പുനഃപരിശോധിക്കാനുള്ള ഉപസമിതിയെ െഎ.സി.എച്ച്.ആർ വെച്ചത്. അതിലെ ഏക മലയാളി അംഗമായ െഎസകിെൻറ തീവ്രഹിന്ദുത്വ നിലപാടാണ് ഇപ്പോൾ െഎ.സി.എച്ച്.ആറിനുള്ള ശിപാർശയായി സമർപ്പിക്കപ്പെട്ടിരിക്കുന്നത്. കേരളത്തിലെ സംഘ്പരിവാറുകാർ പ്രധാനമന്ത്രിക്ക് നൽകിയ പരാതിയിൽ മലബാർ സമര രക്തസാക്ഷികളെ കൂടാതെ പുന്നപ്ര-വയലാർ, കയ്യൂർ, കരിവെള്ളൂർ, കാവുമ്പായി സമര രക്തസാക്ഷികളെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നുവെങ്കിലും സമിതി കമ്യൂണിസ്റ്റ് പോരാളികളെ സ്വാതന്ത്ര്യസമര രക്തസാക്ഷികളുടെ പട്ടികയിൽനിന്ന് ഒഴിവാക്കേണ്ട എന്ന നിലപാടാണ് സ്വീകരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.