14 ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ പിടിയിൽ; വിതരണക്കാരെന്ന് എക്സൈസ്
text_fieldsനെടുമ്പാശേരി: ആലുവ - നെടുമ്പാശേരി മേഖലയിൽ മയക്കുമരുന്ന് വിതരണം ചെയ്യുന്ന രണ്ട് പേരെ അറസ്റ്റ് ചെയതതായി എക്സൈസ് അറിയിച്ചു. കൊച്ചി പള്ളുരുത്തി സ്വദേശികളായ ഷിനാസ് (22), സുധീഷ് (23) എന്നിവരെയാണ് സർക്കിൾ ഇൻസ്പെക്ടർ ജി.കൃഷ്ണകുമാറിന്‍റെ നേതൃത്വത്തിൽ പിടികൂടിയത്.
5 ലക്ഷം രൂപവരുന്ന 14 ഗ്രാം എം.ഡി.എം എ എന്ന മയക്കുമരുന്ന് ഇവരിൽ നിന്നും പിടിച്ചെടുത്തെന്ന് എക്സൈസ് അറിയിച്ചു. കർണാടകയിൽ നിന്നും മലപ്പുറം നിലമ്പൂരിലെ ഒരാൾ വൻതോതിൽ എം.ഡി.എം.എ ശേഖരിക്കുന്നുണ്ടെന്നും ഇവിടെ നിന്നുമാണ് ഇരുവരും എം.ഡി.എം.എ വാങ്ങി ആലുവ - നെടുമ്പാശേരി മേഖലയിൽ വിപണനത്തിനെത്തിക്കുന്നതെന്നും എക്സൈസ് പറഞ്ഞു.
ഇതിനു മുമ്പ് മൂന്ന് മാസത്തിനിടെ രണ്ട് തവണ ഇവർ മയക്കുമരുന്ന് എത്തിച്ചിട്ടുണ്ടെന്ന് ചോദ്യം ചെയ്യലിൽ സമ്മതിച്ചതായി എക്സൈസ് പറഞ്ഞു. മെട്രോ ട്രെയിനിൽ ഇവർ മയക്കുമരുന്നുമായി എത്തുമെന്ന് രഹസ്യ വിവരം ലഭിക്കുകയായിരുന്നു. ഇതിനുസരിച്ചാണ് എക്സൈസ് വിഭാഗം പ്രതികളെ പിടികൂടിയത്.
പ്രിവൻറീവ് ഓഫീസർമാരായ സി.ബി രഞ്‌ജു , കെ.എച്ച്. അനിൽകുമാർ, പി.കെ.ഗോപി, സിവിൽ ഓഫീസർമാരായ ബസന്ത് കുമാർ, അരുൺ കുമാർ, സജോ വർഗീസ്, അഖിൽ, പ്രദീപ് കുമാർ എന്നിവർ പരിശോധനകൾക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.