ഉക്രെയ്ൻ പ്രതിസന്ധി: ഹെല്‍പ്പ് ഡെസ്‌ക് തുറന്ന് വേള്‍ഡ് മലയാളി ഫെഡറേഷന്‍
text_fieldsകൊച്ചി: ഉക്രെയ്നില്‍ കുടുങ്ങിപ്പോയ ഇന്ത്യക്കാരെ സഹായിക്കാൻ വേള്‍ഡ് മലയാളി ഫെഡറേഷന്‍ ഹെല്‍പ്പ് ഡെസ്‌ക് തുറന്നു. ഉക്രെയ്ന്‍ ഉള്‍പ്പെടെ സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങളില്‍ ഡബ്ല്യു.എം.എഫിന് ധാരാളം സന്നദ്ധപ്രവര്‍ത്തകര്‍ ഉണ്ടെന്ന് സംസ്ഥാന പ്രസിഡന്റ് ടി.ബി. നാസര്‍ പറഞ്ഞു.
ഡബ്ല്യു.എം.എഫിന്റെ അന്തര്‍ ദേശീയ നേതാക്കളുമായി സഹകരിച്ച് ഉക്രെയ്നില്‍ കുടുങ്ങിപ്പോയവരുടെ വിവരശേഖരണം നടത്തിവരുന്നതായും അദ്ദേഹം പറഞ്ഞു. www.worldmalayaleefederation.com എന്ന തങ്ങളുടെ വെബ്‌സൈറ്റില്‍ കുടുങ്ങിക്കിടക്കുന്നവരുടെ വിവരങ്ങള്‍ രേഖപ്പെടുത്തണമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി ബിബിന്‍ സണ്ണി, ട്രഷറര്‍ സി. ചാണ്ടി എന്നവര്‍ അറിയിച്ചു.
പ്രദീപ് നായര്‍ (കോഓഡിനേറ്റര്‍- പോളണ്ട്, ഫോണ്‍ +48505172860), ചന്ദു നല്ലൂര്‍ (ട്രഷറര്‍, യൂറോപ്പ് ഫോണ്‍ + 48729600000) എന്നിവരെയും ബന്ധപ്പെടാവുന്നതാണെന്നും സംസ്ഥാന ഭാരവാഹികള്‍ പറഞ്ഞു.
ടി.ബി. നാസര്‍ - 9388609583, ബിബിന്‍ സണ്ണി - 9037428988, സി. ചാണ്ടി - 9895726165.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.