കേന്ദ്ര സോഫ്റ്റ്വെയർ കേരളത്തിലും; മോേട്ടാർ വാഹന സേവനങ്ങളുടെ കുരുക്കഴിയും
text_fieldsകൊച്ചി: വാഹന രജിസ്ട്രേഷൻ സേവനങ്ങളും ലൈസൻസ് നടപടികളും ലളിതവും സുതാര്യവുമാക്കാൻ ലക്ഷ്യമിട്ട് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം തയാറാക്കിയ ‘വാഹൻ’, ‘സാരഥി’ സോഫ്റ്റ്വെയറുകൾ സംസ്ഥാന മോേട്ടാർ വാഹന വകുപ്പിലും നടപ്പാക്കുന്നു. ഇതിന് മുന്നോടിയായി നാഷനൽ ഇൻഫർമാറ്റിക്സ് സെൻററിൽ (എൻ.െഎ.സി) നിന്നുള്ള വിദഗ്ധരും മോേട്ടാർ വാഹന വകുപ്പ് ഉന്നതോദ്യോഗസ്ഥരും കഴിഞ്ഞദിവസം യോഗം ചേർന്നു. വകുപ്പിെൻറ പരമാവധി സേവനങ്ങൾ വെബ്അധിഷ്ഠിതമാക്കാനാണ് തീരുമാനം. ഇതിെൻറ പ്രാഥമിക നപടി ആരംഭിച്ചു.
‘വാഹൻ’ വാഹന രജിസ്ട്രേഷൻ സേവനങ്ങളുമായും ‘സാരഥി’ ലൈസൻസ് നടപടികളുമായും ബന്ധപ്പെട്ട സോഫ്റ്റ്വെയറാണ്. മറ്റ് പല സംസ്ഥാനങ്ങളും നടപ്പാക്കിയെങ്കിലും കേരളത്തിൽ മോേട്ടാർ വാഹന വകുപ്പിെൻറ സേവനങ്ങൾ ഇൗ വെബ്അധിഷ്ഠിത സോഫ്റ്റ്വെയറിലേക്ക് മാറിയിരുന്നില്ല. ‘സാരഥി’ മാത്രം പരീക്ഷണാടിസ്ഥാനത്തിൽ മൂന്ന് ഒാഫിസുകളിൽ ഉപയോഗിച്ചിരുന്നു. ഇതിനിടെ, സോഫ്റ്റ്വെയറിൽ സുരക്ഷാഭീഷണി ഉൾപ്പെടെ ചില പിഴവുകളുള്ളതായി കേരളം ചൂണ്ടിക്കാട്ടുകയും ചെയ്തു. തുടർന്നാണ് ഡൽഹിയിൽനിന്നുള്ള എൻ.െഎ.സി സംഘത്തിെൻറ സാന്നിധ്യത്തിൽ വെള്ളിയാഴ്ച യോഗം ചേർന്നത്.
രണ്ടാഴ്ചക്കകം പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിത്തുടങ്ങാനും ഒരുമാസത്തിനുശേഷം ഘട്ടംഘട്ടമായി മോേട്ടാർ വാഹന വകുപ്പിെൻറ എല്ലാ ഒാഫിസുകളിലും സോഫ്റ്റ്വെയർ ഏർപ്പെടുത്താനുമാണ് തീരുമാനം. ഇതോടൊപ്പം കേന്ദ്രമന്ത്രാലയം പുറത്തിറക്കിയ ‘എം. പരിവാഹൻ’ ആപ്ലിക്കേഷെൻറ സേവനവും ലഭ്യമാക്കും. വാഹനത്തിെൻറ അടിസ്ഥാന വിവരങ്ങൾ ലഭ്യമാകുന്ന ആപ്പിൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, ലൈസൻസ്, ലേണേഴ്സ് ലൈസൻസ് എന്നിവ ഡിജിറ്റലായി സൂക്ഷിക്കാം. ഗതാഗത പ്രശ്നങ്ങൾ തെളിവ് സഹിതം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്താനും സൗകര്യമുണ്ടാകും.
നിലവിൽ മോേട്ടാൾ വാഹന വകുപ്പിെൻറ പല സേവനങ്ങളും ഒാൺലൈൻ ആക്കിയിട്ടുണ്ടെങ്കിലും അപേക്ഷകളുടെ പ്രിെൻറടുത്ത് ആർ.ടി ഒാഫിസുകളിൽ നേരിട്ട് ഹാജരാക്കേണ്ട അവസ്ഥയുണ്ട്. വെബ്അധിഷ്ഠിത സോഫ്റ്റ്വെയർ സംവിധാനം നിലവിൽ വരുന്നതോടെ ഒാഫിസിൽ പോകാതെ മൊബൈലും ടാബും പോലുള്ള സംവിധാനങ്ങളിലൂടെ ഭൂരിഭാഗം നടപടികളും പൂർത്തിയാക്കാമെന്ന് ജോയൻറ് ട്രാൻസ്പോർട്ട് കമീഷണർ രാജീവ് പുത്തലത്ത് ‘മാധ്യമ’ത്തോട് പറഞ്ഞു. ഏജൻറുമാരുടെ ചൂഷണം തടയാമെന്നതും നടപടിക്രമങ്ങളിലെ കാലതാമസം ഒഴിവാകുമെന്നതും പുതിയ സംവിധാനത്തിെൻറ നേട്ടമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.