കേരളം ഗുണ്ട കോറിഡോറായി മാറിയെന്ന് വി.ഡി സതീശൻ
text_fieldsതിരുവനന്തപുരം: കേരളം ഗുണ്ടാ കോറിഡോറായി മാറിയിരിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. തിരുവനന്തപുരത്തെ ഹോട്ടലിലൽ റിസപ്ഷനിസ്റ്റിനെ വെട്ടിക്കൊലപ്പെടുത്തിയ പശ്ചാത്തലത്തിലാണ് പ്രതിപക്ഷ നേതാവിന്റെ പ്രതികരണം. കേരളത്തിലെ ക്രമസമാധാനനില സംബന്ധിച്ച പ്രതിപക്ഷ ആരോപണങ്ങള്‍ ശരിയെന്ന് തെളിഞ്ഞതായി അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയുടെ മൂക്കിന് താഴെയാണ് കൊലപാതകം നടന്നത്. പട്ടാപ്പകല്‍ റിസപ്ഷനിസ്റ്റിനെ വെട്ടിക്കൊന്നു. കേരളം ഗുണ്ടാ കോറിഡോറായി മാറിയിരിക്കുകയാണ്.. ഗുണ്ടാസംഘങ്ങള്‍ക്ക് പാര്‍ട്ടിയുടെ സംരക്ഷണം നല്‍കുകയാണെന്നും സതീശന് കുറ്റപ്പെടുത്തി. പാര്‍ട്ടിക്കാര്‍ക്ക് അഴിഞ്ഞാടാന്‍ അവസരം ഒരുക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ന് രാവിലെയാണ് തമ്പാനൂര്‍ ഹോട്ടല്‍ സിറ്റി ടവറിലെ റിസപ്ഷനിസ്റ്റ് അയ്യപ്പന്(34) കൊല്ലപ്പെട്ടത്. രാവിലെ 8:30 ഓടെയായിരുന്നു സംഭവം. നാഗർകോവിൽ സ്വദേശിയായ അയ്യപ്പനാണ് കൊല്ലപ്പെട്ടത്. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് പൊലീസ് അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്.
ബൈക്കിലെത്തിയ പ്രതി ഹോട്ടലിൽ കയറി അയ്യപ്പന്റെ കഴുത്തിന് വെട്ടുകയായിരുന്നു. അയ്യപ്പന്റെ കയ്യിലും പ്രതി വെട്ടിയിട്ടുണ്ട്. പ്രതിയുടെ ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമാണ്. ആയുധവും ബാഗുമായാണ് ഇയാള്‍ ഹോട്ടലിലേക്ക് കയറി പോകുന്നത്. പ്രതിയുടെ മുഖം ദൃശ്യങ്ങളില്‍ വ്യക്തമാണ്. എന്താണ് കൊലപാതകത്തിന് കാരണമെന്ന് വ്യക്തമായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.