വാഹന നികുതി ഏകീകരണത്തിന് കേരളം ഇല്ല
text_fieldsതിരുവനന്തപുരം: മോേട്ടാർ വാഹന നികുതി രാജ്യമാകെ ഏകീകരിക്കുന്നതിനെ എതിർത്ത് കേരളം. നിർദേശം പിൻവലിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രമന്ത്രി നിതിൻ ഗഡ്ഗരിക്ക് ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രൻ കത്തയച്ചു. സാധാരണക്കാർക്ക് ഭാരമുണ്ടാകുന്ന നിർദേശം സംസ്ഥാനത്ത് നടപ്പാക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.കേന്ദ്ര നീക്കം സംസ്ഥാനത്തിെൻറ അധികാരത്തിന്മേലുള്ള കടന്നുകയറ്റവും ഫെഡറൽ സംവിധാനത്തിനെതിരായ നടപടിയുമാണെന്നും മന്ത്രി മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഇരുചക്രവാഹനം, ഒാേട്ടാറിക്ഷ, അഞ്ച് ലക്ഷം രൂപക്കുതാഴെയുള്ള കാറുകൾ എന്നിവക്ക് ആറ് ശതമാനമാണ് സംസ്ഥാന നികുതി.
നിരക്ക് ഏകീകരിച്ചാൽ എട്ട്-10 ശതമാനം വരെയായി നികുതി ഉയരും. ആഡംബര കാർ ഉൾപ്പെടെ 20 ലക്ഷത്തിൽ കൂടുതൽ വിലയുള്ള വാഹനങ്ങളുടെ നികുതി 20ൽ നിന്ന് 12 ശതമാനമായി കുറക്കാനാണ് കേന്ദ്ര നിർദേശം. നിർദേശം നടപ്പാക്കാൻ കേന്ദ്രം ചീഫ് സെക്രട്ടറിക്ക് കത്ത് നൽകിയിരുന്നു.
ഗുവാഹതിയിൽ ചേർന്ന ഗതാഗതമന്ത്രിമാരുടെ യോഗത്തിൽ ഏകീകരണ തീരുമാനം എടുെത്തന്നാണ് കേന്ദ്ര നിലപാട്. ഇക്കാര്യത്തിൽ സംസ്ഥാനത്തിെൻറ എതിർപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്. ഭരണഘടനയിലും കേന്ദ്ര മോേട്ടാർ വാഹന നിയമത്തിലും മാറ്റം വരുത്തിയാലേ നിർദേശം നടപ്പാക്കാനാകൂ. 11 മന്ത്രിമാർ മാത്രം പെങ്കടുത്ത യോഗ തീരുമാനം ഗതാഗതമന്ത്രിമാരുടെ പൊതു തീരുമാനം എന്ന രീതിയിൽ നടപ്പാക്കാൻ ശ്രമിക്കുന്നത് ശരിയല്ലെന്നും മന്ത്രി പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.