വേങ്ങരയിലെ ലീഗ് സ്ഥാനാർഥിയെ ബുധനാഴ്ചക്കുള്ളിൽ പ്രഖ്യാപിക്കും -പി.കെ. കുഞ്ഞാലിക്കുട്ടി
text_fieldsമലപ്പുറം: വേങ്ങര ഉപതെരഞ്ഞെടുപ്പിലെ മുസ് ലിം ലീഗ് സ്ഥാനാർഥിയെ ബുധനാഴ്ചക്കുള്ളിൽ പ്രഖ്യാപിക്കുമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. മണിക്കൂറുകൾ നീളുന്ന ചർച്ചകൾ ഇല്ലാതെ തന്നെ സ്ഥാനാർഥിയെ പ്രഖ്യാപിക്കാനാകും. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ അസൗകര്യം കൊണ്ടാണ് സ്ഥാനാർഥി നിർണയ ചർച്ചകൾ നീണ്ടു പോയതെന്നും കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.
വേങ്ങര യു.ഡി.എഫിന്‍റെ ശക്തി കേന്ദ്രമാണന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനറിയാം. അതു കൊണ്ടാണ് സംസ്ഥാന ഭരണത്തിന്‍റെ വിലയിരുത്തലാവും ഉപതെരഞ്ഞെടുപ്പ് ഫലമെന്ന് പറയാൻ അദ്ദേഹം ധൈര്യം കാണിക്കാത്തതെന്ന് കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
വേങ്ങര തെരഞ്ഞെടുപ്പിലെ സ്ഥാനാർഥി സംബന്ധിച്ച് മുതിർന്ന ലീഗ് നേതാക്കൾക്കെതിരെ ആക്ഷേപം ഉന്നയിച്ച എം.എസ്.എഫ് ദേശീയ സെക്രട്ടറിയെ സസ്പെൻഡ് ചെയ്തത് വിവാദമാക്കേണ്ടതില്ലെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.