Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightയുവതീ പ്രവേശനം:...

യുവതീ പ്രവേശനം: അക്രമസമരങ്ങളെ ജനങ്ങൾ തള്ളിക്കളയും - എ വിജയരാഘവൻ

text_fields
bookmark_border
യുവതീ പ്രവേശനം: അക്രമസമരങ്ങളെ ജനങ്ങൾ തള്ളിക്കളയും - എ വിജയരാഘവൻ
cancel

തിരുവനന്തപുരം: യുവതീ പ്ര​േവശനത്തി​​​െൻറ പേരിൽ അക്രമങ്ങൾ ഉണ്ടാക്കാനുള്ള ശ്രമങ്ങൾ ജനങ്ങൾ തള്ളിക്കളയുമെന്ന്​ എൽ.ഡി.എഫ്​ കൺവീനർ എ.വിജയരാഘവൻ. പൊലീസും മറ്റ്​ സംവിധാനങ്ങളും നല്ല നിലയിലാണ്​ ഇതുവരെ പ്രവർത്തിച്ചിട്ടുള്ളത്​. ബി.ജെ.പി യുടെ അക്രമ പ്രവർത്തനങ്ങൾക്ക്​ പിന്തുണ നൽകുന്ന നടപടി കോൺഗ്രസ്​ അവസാനിപ്പിക്കണം. ബി.ജെ.പിയും അക്രമസംഭവങ്ങളിൽ നിന്ന്​ പിൻമാറണം. കോടതിവിധി അനുസരിക്കണം. ബി.ജെ.പിയുടെ അക്രമസമരങ്ങളെ ജനങ്ങൾ സ്വീകരിക്കില്ല. സമാധാന അന്തരീക്ഷം നിലനിർത്തേണ്ടത്​ സർക്കാറി​​​െൻറയും പൊലീസി​​​െൻറയും ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു​.

സുപ്രീം കോടതി വിധി അനുസരിച്ച്​ സ്​ത്രീകൾക്ക്​ അവിടെ പ്രവേശിക്കാം. രണ്ട്​ വനിതകൾ അത്​ ഉപയോഗിച്ചു. അവർ സാധാരണ ഭക്​തരെ പോ​െല ദർശനം നടത്തി തിരിച്ചുപോന്നു. സാധാരണ സംഭവത്തെ അസാധാരണമാക്കി മാറ്റിയത്​ തന്ത്രിയുടെ പ്രവർത്തിയാണ്​. 1991 നു മുമ്പ്​ അവിടെ സ്​ത്രീകൾ പ്ര​േവശിച്ചതാണ്​. അന്നൊന്നും ആരും ശുദ്ധീകരണം നടത്തിയിട്ടില്ല. ഇൗയടുത്ത്​ ആർ.എസ്​.എസുകാർ തന്നെ ആചാരലംഘനം നടത്തി. അപപ്പാഴും ശുദ്ധീകരണമുണ്ടായില്ല. നേരത്തെ ഇല്ലാത്ത ഒരു ആചാരവും കെട്ടിയേപ്പിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newssabarimala women entrymalayalam newsA Vijayaraghavan
News Summary - A vijayaraghavan on Sabarimala Strike - Kerala News
Next Story