Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനിരോധനാജ്​ഞ...

നിരോധനാജ്​ഞ ലംഘനത്തിന്​ അറസ്​റ്റിലായ ബി.ജെ.പി പ്രവർത്തകർക്ക്​ ജാമ്യം

text_fields
bookmark_border
നിരോധനാജ്​ഞ ലംഘനത്തിന്​ അറസ്​റ്റിലായ ബി.ജെ.പി പ്രവർത്തകർക്ക്​ ജാമ്യം
cancel

ശബരിമല: ശബരിമലയിൽ നിരോധനാജ്​ഞ ലംഘിച്ചതിന്​ അറസ്​റ്റിലായ ബി.ജെ.പി പ്രവർത്തകരെ സ്​റ്റേഷൻ ജാമ്യത്തിൽ വിട്ടു. ബി.ജെ.പി സംസ്​ഥാന സെക്രട്ടറി വി.കെ സജീവി​​​​​​​െൻറ നേതൃത്വത്തിലുള്ള എട്ടംഗ സംഘത്തെയാണ്​ പൊലീസ്​ നിലയ്​ക്കലിൽ നിന്ന്​ അറസ്​റ്റ്​ ചെയ്​തിരുന്നത്​. അറസ്​റ്റ്​ ചെയ്​തവരെ പെരുനാട്​ പൊലീസ്​ സ്​റ്റേഷനിലേക്കായിരുന്നു​ കൊണ്ടുപോയത്​. ഇവിടെ ​െവച്ച്​ എട്ടുപേർക്കും ജാമ്യം അനുവദിക്കുകയായിരുന്നു.

BJP-Workers-At-Nilakkal

12.40 ഒാടെയാണ്​ പ്രവർത്തകർ നിലയ്​ക്കലെത്തിയത്​. ഇവരെ ഇലവുങ്കലിൽ തടഞ്ഞ്​ പേരു വിവരങ്ങൾ പൊലീസ്​ ശേഖരിച്ചിരുന്നു. പിന്നീട്​ ഇരുമുടിക്കെട്ടുമായി നിലയ്​ക്കലെത്തിയ സംഘം സന്നിധാനത്തേക്ക്​ പോകണമെന്ന്​ ആവശ്യപ്പെട്ടു. സന്നിധാനത്തേക്ക്​ പോകണമെങ്കിൽ നോട്ടീസിൽ ഒപ്പിടണ​​ം, അവിടെ​ തങ്ങാൻ പാടില്ല, നാമജപ പ്രതിഷേധം അരുത്​ തുടങ്ങിയ കാര്യങ്ങൾ സംഘത്തെ ​െപാലീസ്​ അറിയിച്ചു. എന്നാൽ ഇവ അംഗീകരിക്കാൻ തയാറാകാതിരുന്ന സംഘം നിരോധനാജ്​ഞ ലംഘിക്കുകയാ​െണന്ന് പൊലീസിനെ അറിയിച്ചു. തുടർന്നായിരുന്നു അറസ്​റ്റ്​.

നിലയ്​ക്കലിൽ നിരോധനാജ്​ഞ ലംഘിക്കു​െമന്ന്​ കഴിഞ്ഞ ദിവസം ബി.ജെ.പി നേതാവ്​ എം.ടി രമേശ്​ പ്രഖ്യാപിച്ചിരുന്നു. അതുപ്രകാരമെത്തിയ പ്രവർത്തകരെയാണ്​ അറസ്​റ്റ്​ ചെയ്​തത്​. ഇന്ന​െല രാത്രി വാവര്​ നടക്കുമുമ്പിൽ നാമജപ പ്രതിഷേധം നടത്തിയ 82 പൊലീസ്​ അറസ്​റ്റ്​ ​െചയ്​ത്​ സ്​​റ്റേഷൻ ജാമ്യത്തിൽ വിട്ടിരുന്നു. അതിനാൽ ഇന്ന്​ സുരക്ഷ ശക്​തമാക്കിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newssabarimala women entrymalayalam newsSabarimala CurfewBJPBJP
News Summary - Violation Of Curfew, BJP Workers in Custody - Kerala News
Next Story