തദ്ദേശ വകുപ്പിൽ ഉദ്യോഗക്കയറ്റത്തിലെ ചട്ടലംഘനം വിവാദമാകുന്നു
text_fieldsകായംകുളം: ഭാഷാ ന്യൂനപക്ഷ പ്രദേശങ്ങളിൽ ചട്ടം മറികടന്ന് പഞ്ചായത്ത് സെക്രട്ടറിമാരെ നിയമിക്കാനുള്ള തദ്ദേശ വകുപ്പ് നീക്കം വിവാദത്തിൽ. അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണൽ ഉത്തരവിെൻറ മറപിടിച്ചുള്ള ഉദ്യോഗസ്ഥ മേധാവിയുടെ നീക്കം ഗുരുതര നിയമപ്രശ്നങ്ങൾക്ക് വഴിതുറക്കും. ഭരണപരിഷ്കാര വകുപ്പിെൻറ അഭിപ്രായം തേടാതെ 2012ൽ പാസാക്കിയ ചട്ടം ലംഘിച്ച നടപടികളാണ് പ്രശ്നം.
ഇടുക്കി ജില്ലയിലെ പീരുമേട്, ദേവികുളം, പാലക്കാട് ജില്ലയിലെ ചിറ്റൂർ, കാസർകോട് ജില്ലയിലെ കാസർകോട് താലൂക്കുകളിലെ പഞ്ചായത്ത് സെക്രട്ടറി നിയമന നീക്കമാണ് വിവാദമാകുന്നത്. ഭാഷാ ന്യൂനപക്ഷ പ്രദേശങ്ങളായ ഇവിടങ്ങളിലെ പഞ്ചായത്ത് സെക്രട്ടറിമാർ, ഇതര വകുപ്പുകളുടെ മേലധികാരികൾ എന്നിവരുടെ നിയമനത്തിന് പ്രാദേശിക ഭാഷാ ചട്ടം ബാധകമാണ്. തുടക്കത്തിൽ പി.എസ്.സിയുടെ ഭാഷാ പരിജ്ഞാന പരീക്ഷ പാസാകുന്നവർക്കായിരുന്നു നിയമനം. ഇത് നിരവധി പ്രായോഗിക പ്രശ്നങ്ങൾക്ക് കാരണമാകുന്നതായി ആക്ഷേപം ഉയർന്നതോടെയാണ് ഒന്നുമുതൽ 10 വരെ തമിഴ്, കന്നട ഭാഷാ പഠനംകൂടി നിർബന്ധമാക്കി ചട്ടം ഭേദഗതി ചെയ്യുന്നത്.
ഭാഷാ ന്യൂനപക്ഷ പ്രദേശ ഒാഫിസുകളിൽ അതാതിടത്തെ ഭാഷാപരിജ്ഞാനമുള്ളവരെ നിയോഗിക്കണമെന്ന് പ്രദേശങ്ങളിലെ എം.എൽ.എമാർ ഉൾപ്പെട്ട ഭാഷാ ന്യൂനപക്ഷസമിതി യോഗത്തിലും തീരുമാനമായിരുന്നു.
എന്നാൽ, ഇതിനെ ചോദ്യം ചെയ്ത് ഒരു ഉദ്യോഗസ്ഥൻ നൽകിയ ഹരജിയിൽ യോഗ്യത സംബന്ധിച്ച് പരിശോധിച്ച് തീരുമാനമെടുക്കാൻ ട്രൈബ്യൂണൽ ഉത്തരവായിരുന്നു. ഇതിെൻറ മറപിടിച്ചാണ് ഉത്തരവ് ദുർവ്യാഖ്യാനം ചെയ്ത് നിയമനത്തിന് നടപടി തുടങ്ങിയത്. ചട്ടത്തിലുള്ള സ്കൂൾ ഭാഷാപഠനമെന്ന നിർബന്ധിത വ്യവസ്ഥ ഒഴിവാക്കിയാണ് 41 സെക്രട്ടറിമാരുടെ പട്ടിക തയാറാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.