രണ്ടാം ഭാര്യയോടൊപ്പം ഒളിവിൽ കഴിഞ്ഞ വിസ തട്ടിപ്പ് കേസ് പ്രതി 12 വർഷത്തിന് ശേഷം പിടിയിൽ
text_fieldsനിലമ്പൂർ: പിടികിട്ടാപുള്ളിയായ വിസ തട്ടിപ്പ് കേസിലെ പ്രതി 12 വർഷത്തിനു ശേഷം വഴിക്കടവ് പൊലീസിെൻറ പിടിയിൽ.
കൽപകഞ്ചേരി കല്ലിങ്ങൽ ചിറയിൽ അബ്ദുൽ റസാഖ് എന്ന ബാവയാണ് (58) പിടിയിലായത്. പട്ടാമ്പിയിൽ മറ്റൊരു വിലാസത്തിൽ രണ്ടാം ഭാര്യയോടൊപ്പം ഒളിവിൽ കഴിയുന്നതിനിടെയാണ് വഴിക്കടവ് ഇൻസ്പെക്ടർ കെ. രാജീവ് കുമാർ ഇയാളെ അറസ്റ്റ് ചെയ്തത്.
2006ൽ വഴിക്കടവ് തണ്ണിക്കടവ്, മുരിങ്ങമുണ്ട പ്രദേശങ്ങളിലെ അഞ്ച് പേരിൽനിന്ന് കുവൈത്തിലേക്ക് വിസ തരപ്പെടുത്തിത്തരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പലതവണകളായി അഞ്ചു ലക്ഷം രൂപ കൈപ്പറ്റുകയായിരുന്നു.
വിസ നല്കുകയോ പണം മടക്കിനല്കുകയോ ചെയ്യാതെ വന്നതോടെയാണ് വഴിക്കടവ് പൊലീസിൽ ഇയാൾക്കെതിരെ പരാതി ലഭിച്ചത്.
അറസ്റ്റ് ചെയ്ത പ്രതിയെ നിലമ്പൂർ കോടതി മഞ്ചേരി ജയിലിലേക്ക് റിമാൻഡ് ചെയ്തിരുന്നു. മഞ്ചേരി ജയിലിൽനിന്ന് ജാമ്യത്തിലിറങ്ങിയ പ്രതി ഒളിവിൽ പോവുകയായിരുന്നു.
ജില്ല പൊലീസ് മേധാവി എസ്. സുജിത് ദാസിെൻറ നിർദേശപ്രകാരം നിലമ്പൂർ ഡിവൈ.എസ്.പി കെ.കെ. അബ്ദുൽ ഷെരീഫിെൻറ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ച് അന്വേഷണം നടത്തിവരുന്നതിനിടെയാണ് ഇൻസ്പെക്ടർ കെ. രാജീവ് കുമാറും സംഘവും ജില്ല സൈബർ സെല്ലിെൻറ സഹായത്തോടെ അറസ്റ്റ് ചെയ്തത്.
വഴിക്കടവ് എസ്.ഐ പി.ജെ. സിബിച്ചൻ, എസ്.സി.പി.ഒ സുനു നൈനാൻ, സി.പി.ഒ റിയാസ് ചീനി, ഉണ്ണികൃഷ്ണൻ കൈപ്പിനി, എസ്. പ്രശാന്ത് കുമാർ എന്നിവരാണ് പ്രത്യേക അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
പ്രതിയെ നിലമ്പൂർ കോടതിയിൽ ഹാജരാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.