വോട്ടെണ്ണൽ ഇന്ന്
text_fieldsന്യൂഡൽഹി: മഹാരാഷ്ട്ര, ഝാർഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പുകളുടെയും കേരളം ഉൾപ്പെടെ 15 സംസ്ഥാനങ്ങളിലെ 48 നിയമസഭ സീറ്റുകളിലേക്കും രണ്ട് ലോക്സഭ സീറ്റുകളിലേക്കും നടന്ന ഉപതെരഞ്ഞെടുപ്പുകളുടെയും വോട്ടെണ്ണൽ ഇന്ന് നടക്കും. കേരളത്തിൽ വയനാട് ലോക്സഭ സീറ്റിലേക്കും പാലക്കാട്, ചേലക്കര നിയമസഭ സീറ്റുകളിലേക്കുമാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. വേട്ടെണ്ണൽ രാവിലെ എട്ടുമണിക്ക് ആരംഭിക്കും.
10 മണിയോടെ ആദ്യ ഫല സൂചനകൾ പുറത്തുവരും. വയനാടിന് പുറമെ, മഹാരാഷ്ട്രയിലെ നന്ദേഡ് ലോക്സഭ സീറ്റിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. മഹാരാഷ്ട്ര, ഝാർഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പ് ഫലം ഇൻഡ്യ സഖ്യത്തിനും എൻ.ഡി.എക്കും നിർണായകമാണ്. മഹാരാഷ്ട്രയിൽ 288 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. ഭരണത്തിലുള്ള ബി.ജെ.പി, ശിവസേന, എൻ.സി.പി സഖ്യമായ മഹായുതിയും കോൺഗ്രസ്, ശിവസേന-യു.ബി.ടി, എൻ.സി.പി-എസ്.പി സഖ്യ മഹാവികാസ് അഘാഡി (എം.വി.എ) യും തമ്മിലായിരുന്നു പോരാട്ടം. കേവല ഭൂരിപക്ഷത്തിന് 145 സീറ്റുകളാണ് വേണ്ടത്. ഝാർഖണ്ഡിൽ 81 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടന്നത്.
വോട്ടെണ്ണൽ ഫലങ്ങളും വിശകലനങ്ങളും തത്സമയം madhyamam.comൽ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.