വാളയാർ: കുറ്റക്കാരായ ഉേദ്യാഗസ്ഥർക്കെതിരെ നടപടി വേണമെന്ന് ജുഡീഷ്യൽ കമീഷൻ
text_fieldsപാലക്കാട്: വാളയാർ പെൺകുട്ടികളുടെ ദുരൂഹ മരണ കേസിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി വേണെമന്ന ് ജുഡീഷ്യൽ അന്വേഷണ കമീഷൻ. സംഭവത്തിൽ, പൊലീസിനും പ്രോസിക്യൂഷനും ഗുരുതര വീഴ്ച സംഭവിച്ചതായി റിട്ട. ജഡ്ജി പി.കെ. ഹനീ ഫ അധ്യക്ഷനായ കമീഷൻ സർക്കാറിന് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
കേസ് ആദ്യം അന്വേഷിച്ച വാളയാർ മുൻ എസ്.ഐ പ ി.സി. ചാക്കോ ഗുരുതര അലംഭാവം കാണിച്ചു. മൂത്ത പെൺകുട്ടിയുടെ മരണം കൃത്യമായി അന്വേഷിച്ചിരുന്നെങ്കിൽ ഇളയ കുട്ടിയെ രക്ഷിക്കാമായിരുന്നു. തെളിവ് ശേഖരണത്തിലും മൊഴിയെടുക്കുന്നതിലും കുറ്റകരമായ അനാസ്ഥ കാണിച്ചു.
പിന്നീട് രൂപവത്കരിച്ച, നാർക്കോട്ടിക് ഡിൈവ.എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന് വീഴ്ച സംഭവിച്ചിട്ടില്ല.
ആദ്യഘട്ടത്തിലെ പിഴവുകളാണ് കേസ് ദുർബലമാകാൻ കാരണമായത്. പ്രോസിക്യൂഷനും ഗുരുതര വീഴ്ചകളുണ്ടായി. കൃത്യമായ വിസ്താരംപോലും പല ഘട്ടങ്ങളിലും നടന്നില്ല.
വാളയാർ കേസിലെ സ്പെഷൽ പ്രോസിക്യൂട്ടർമാരെ ഇത്തരം പദവികളിലേക്ക് ഇനി പരിഗണിക്കരുതെന്നും ശിപാർശയുമുണ്ട്. കേസിൽ പ്രതിചേർത്ത അഞ്ചിൽ നാലുപേരെയും പാലക്കാട് ഫസ്റ്റ് അഡീഷനൽ സെഷൻസ് കോടതി (പോക്സോ) വെറുതെ വിട്ടിരുന്നു. ഇത് വിവാദമായ പശ്ചാത്തലത്തിലാണ് കമീഷനെ നിയോഗിച്ചത്.
റിപ്പോർട്ട് മന്ത്രിസഭ ചർച്ച ചെയ്തശേഷം തുടർനടപടികളെടുക്കും. 2017 ജനുവരി 13നും മാർച്ച് നാലിനും ആണ് സഹോദരിമാരായ പെൺകുട്ടികളെ വീടിെൻറ ഉത്തരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തുടരന്വേഷണത്തിന് കുട്ടികളുടെ മാതാവ് ഹൈകോടതിയെ സമീപിച്ചിട്ടുണ്ട്. പ്രോസിക്യൂഷനും ഹൈകോടതിയിൽ അപ്പീൽ നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.