മോശമായി പെരുമാറുന്ന ഉദ്യോഗസ്ഥർക്ക് താക്കീത്; ആവർത്തിച്ചാൽ നടപടി -മന്ത്രി ശിവൻകുട്ടി
text_fieldsതിരുവനന്തപുരം: വിദ്യാഭ്യാസ വകുപ്പിന്‍റെ ഓഫിസിൽ സേവനം തേടിയെത്തുന്നവരോട് മോശമായി പെരുമാറുന്ന ഉദ്യോഗസ്ഥർക്ക് ആദ്യഘട്ടത്തിൽ താക്കീത് നൽകുമെന്നും ആവർത്തിച്ചാൽ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. വിദ്യാഭ്യാസ ഓഫിസർമാരുടെ തെക്കൻ മേഖല യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
പ്രവൃത്തി ദിനങ്ങളിൽ രാവിലെ 10 മുതൽ വൈകീട്ട് അഞ്ചു വരെ ഓഫീസ് കൃത്യമായി പ്രവർത്തിക്കണം. എല്ലാ വിദ്യാഭ്യാസ ഓഫിസുകളിലെയും സ്കൂളുകളിലെയും ടെലിഫോൺ സംവിധാനം കാര്യക്ഷമമാക്കണം. ഉച്ചഭക്ഷണ പദ്ധതി സംബന്ധിച്ച് ഓരോ വിദ്യാഭ്യാസ ഓഫിസർക്കും വ്യക്തമായ ഉത്തരവാദിത്തമുണ്ട്. സ്കൂൾ പരിസരം ശുചിത്വം ഉള്ളതാണെന്ന് ഉറപ്പുവരുത്തണം. പി.ടി.എ നിലവിലില്ലാത്ത സ്കൂളുകളിൽ അവ സംഘടിപ്പിക്കണം. സ്കൂൾ വാഹനങ്ങളുമായി ബന്ധപ്പെട്ട് നിരന്തര പരിശോധന വേണം. സ്കൂളുകൾക്ക് സമീപം കടകളിൽ ലഹരി വസ്തുക്കൾ വിൽപന നടത്തുന്നുണ്ട് എന്നറിഞ്ഞാൽ പൊലീസിലും എക്സൈസിലും വിവരം നൽകണമെന്നും മന്ത്രി നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.