കോളനിയിലെ ക്ലാസ്മുറിയിലേക്ക് അവരെക്കാണാൻ കലക്ടർ അദീലയെത്തി
text_fieldsപനമരം (വയനാട്): കോളനിയിലെ ക്ലാസ്മുറിയിലേക്ക് തങ്ങളെക്കാണാൻ ജില്ല കലക്ടർ നേരിട്ടെത്തിയപ്പോൾ അവർ ഒന്നമ്പരന്നു. പനമരം ഗ്രാമപഞ്ചായത്തിലെ പരക്കുനി കോളനിയിലേക്കാണ് വയനാട് ജില്ല കലക്ടർ ഡോ. അദീല അബ്ദുല്ല സന്ദർശനത്തിനെത്തിയത്. കോളനിയിൽ വിദ്യാര്‍ഥികള്‍ക്കായുള്ള ഓണ്‍ലൈന്‍ പഠനകേന്ദ്രമായ ആള്‍ട്ടര്‍നേറ്റ് സ്‌കൂൾ സന്ദർശിച്ച കലക്ടർ വിദ്യാർഥികളോട് പഠനസൗകര്യങ്ങളെക്കുറിച്ച് വിശദമായി ചോദിച്ചറിഞ്ഞു. കോവിഡ് മഹാമാരിക്കാലത്ത് മാസ്കണിഞ്ഞ് ആൾട്ടർനേറ്റ് സ്കൂളിൽ ഏറെ താൽപര്യത്തോടെ പഠനം തുടരുന്ന വിദ്യാര്‍ഥികളുമായി ഓണ്‍ലൈന്‍ പഠനത്തെക്കുറിച്ചുള്ള വിലയിരുത്തലും അവർ നടത്തി.
കോളനിയിലെ അടിസ്ഥാന സൗകര്യങ്ങളും താമസക്കാരുടെ സുരക്ഷ ക്രമീകരണങ്ങളും വിലയിരുത്തതിെൻറ ഭാഗമായാണ് ജില്ല കലക്ടർ പരക്കുനിയിലെത്തിയത്. കോവിഡ് പശ്ചാത്തലത്തില്‍ ഇവരുടെ സുരക്ഷയുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട മുന്‍കരുതലുകളെക്കുറിച്ച് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കി. കോളനിവാസികളെ പുനരധിവസിപ്പിക്കുന്നതിനായി റീബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീട് നിര്‍മിക്കുന്ന സ്ഥലവും കലക്ടര്‍ സന്ദര്‍ശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.