വയനാട്ടിൽ രണ്ടു െപാലീസുകാർക്ക് കോവിഡ്
text_fieldsവയനാട്: ജില്ലയിൽ ജോലി ചെയ്തിരുന്ന രണ്ടു പൊലീസുകാർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഒരാൾ കണ്ണൂർ സ്വദേശിയും മറ്റൊരാൾ മലപ്പുറം സ്വദേശിയുമാണ്. മാനന്തവാടി പൊലീസ് സ്റ്റേഷനിൽ േജാലി ചെയ്തിരുന്ന പൊലീസുകാർക്കാണ് രോഗം.
ഇവർക്കൊപ്പം േജാലിചെയ്തിരുന്ന മറ്റു െപാലീസുകാരെ മുഴുവൻ നിരീക്ഷണത്തിലാക്കും. രോഗം സ്ഥിരീകരിച്ച രണ്ടുപേർക്കും രോഗ ലക്ഷണങ്ങളുണ്ടായിരുന്നില്ല. മാനന്തവാടി പൊലീസ് സ്റ്റേഷെൻറ ചുമതല നേരത്തേ ഡ്യൂട്ടിയിൽ ഇല്ലാതിരുന്ന പൊലീസുകാർക്ക് കൈമാറും.
രണ്ടു പൊലീസുകാര്‍ക്കും ചെന്നൈയില്‍ നിന്നും വന്ന ട്രക്ക് ഡ്രൈവറിലൂടെയാണ് രോഗമുണ്ടായത്. ഇതോടെ ഈ ട്രക്ക് ഡ്രൈവറില്‍ നിന്നും 10 പേര്‍ക്കാണ് രോഗം പടര്‍ന്നത്.
നേരത്തെ കോവിഡ് ബാധിച്ച ട്രക്ക് ഡ്രൈവറുടെ 27 വയസുകാരി മകൾക്കും അവരുടെ 5വയസുള്ള മകൾക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.ഇന്നലെ രോഗം കണ്ടെത്തിയ 11 മാസം പ്രായമായ കുഞ്ഞിെൻറ അമ്മയാണ് ഈ യുവതി സമ്പർക്കത്തിലൂടെയാണ് ഇവർക്കും മറ്റൊരു കുഞ്ഞിനും രോഗം സ്ഥിരീകരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.