Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആര്യ രാജേന്ദ്രനും...

ആര്യ രാജേന്ദ്രനും ആസിഫലിയും കണ്ടുമുട്ടിയപ്പോൾ...

text_fields
bookmark_border
Asifali, Arya Rajendran
cancel

തിരുവനന്തപുരം: ഷൂട്ടിങ്ങിനിടയില്‍ നടൻ ആസിഫലിയെ കണ്ട വിവരവും ആശംസകള്‍ നേര്‍ന്നതും പങ്കുവെച്ച് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ. പാളയം വഴി പോകുമ്പോൾ അപ്രതീക്ഷിതമായി ആസിഫലിയെ കണ്ട അനുഭവം ആര്യ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.

തിരുവനന്തപുരം നഗരത്തിലെ ഷൂട്ടിങ്ങ് അനുഭവം മികച്ചതാണെന്നും ഒന്നാം വാര്‍ഷികം ആഘോഷിക്കുന്ന നഗരസഭാ ഭരണസമിതിക്ക് അദ്ദേഹം ആശംസകള്‍ നേർന്നതായും ആര്യ രാജേന്ദ്രൻ പറഞ്ഞു.

ആര്യ രാജേന്ദ്രന്‍റെ കുറിപ്പ്:

പാളയം വഴി പോകുമ്പോള്‍ അവിടെ ചെറിയ ആള്‍ക്കൂട്ടം. അണ്ടര്‍പാസ്സിലൂടെ പോകാന്‍ തുടങ്ങുമ്പോഴാണ് അവിടെ നിന്നൊരാള്‍ കൈവീശി അഭിവാദ്യം ചെയ്യുന്നത് കണ്ടത്. അത് ശ്രീ ആസിഫ് അലിയായിരുന്നു. പക്ഷെ വണ്ടി നിര്‍ത്തി ഇറങ്ങാനാകുന്ന അവസ്ഥയല്ലായിരുന്നു റോഡില്‍.

എങ്കിലും മുന്നോട്ട് പോയി തിരികെ വന്ന് അദ്ദേഹത്തെ കണ്ടു. പുതിയ സിനിമയുടെ ഷൂട്ടിംങ്ങ് നഗരത്തില്‍ വച്ച് നടക്കുകയാണ്. മറ്റു നഗരങ്ങളിലെക്കാള്‍ തിരുവനന്തപുരം നഗരത്തിലെ ഷൂട്ടിങ്ങ് അനുഭവം മികച്ചതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഒന്നാം വാര്‍ഷികം ആഘോഷിക്കുന്ന നഗരസഭാ ഭരണസമിതിക്ക് അദ്ദേഹം ആശംസകള്‍ നേര്‍ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Arya RajendranAsifali
News Summary - When Arya Rajendran and Asif Ali met ...
Next Story