യുവതിയെ മദ്യം നല്കി മയക്കി ബലാത്സംഗം ചെയ്ത് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; രണ്ടു പേർക്കെതിരെ കേസ്
text_fieldsതിരുവല്ല: യുവതിയെ മദ്യം നല്കി മയക്കി പീഡിപ്പിച്ച് വിഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ചെന്ന പരാതിയില്‍ രണ്ട് യുവാക്കൾക്ക് എതിരെ തിരുവല്ല പൊലീസ് കേസെടുത്തു. കോട്ടയം മണര്‍കാട് സ്വദേശി ബിനുവിനും കാഞ്ഞിരപ്പള്ളി സ്വദേശി ഉമേഷിനുമെതിരെയാണ് കേസെടുത്തത്. കേസെടുക്കാൻ പൊലീസ് വൈകിയതിനാൽ പ്രതികള്‍ക്ക് വിദേശത്തേക്ക് കടക്കാൻ അവസരമൊരുക്കിയെന്ന് ആരോപണം ഉയർന്നിട്ടുണ്ട്.
കഴിഞ്ഞമാസം 28ന് വൈകീട്ട് അഞ്ചിന് യുവതിയെ ബിനു തിരുവല്ല കെ.എസ്.ആര്.ടി.സി ബസ് സ്റ്റാന്‍ഡിന് സമീപമുള്ള എലൈറ്റ് ഹോട്ടലിലേക്ക് വിളിച്ചുവരുത്തി. മുമ്പ് വിദേശത്ത് കഴിഞ്ഞ ഇരുവരും അടുത്ത സുഹൃത്തുക്കളായിരുന്നു. ഈ പരിചയത്തിന്റെ അടിസ്ഥാനത്തിലാണ് യുവതി എത്തിയത്. മൂന്നാം നിലയിലെ സ്യൂട്ട് റൂമിൽവെച്ച് യുവതിക്ക് മദ്യം നല്കി മയക്കിയശേഷം ബിനുവും ഉമേഷും മാറി മാറി പീഡിപ്പിച്ചു. ഈ സമയം ഇവര്‍ ദൃശ്യങ്ങള്‍ മൊബൈല്‍ഫോണില്‍ പകര്‍ത്തുകയും ചെയ്തു.
പിന്നീട് യുവാക്കൾ യുവതിയോട് പണം ആവശ്യപ്പെട്ടു. പണം ലഭിക്കാതെ വന്നതോടെ വെബ് സൈറ്റിൽ ദൃശ്യങ്ങൾ അപ്ലോഡ് ചെയ്തു. യുവതിയുടെ പരിചയത്തിലുള്ള ഒരാളാണ് ദൃശ്യങ്ങള്‍ പ്രചരിക്കുന്നത് അറിയിച്ചത്. ഇത് കണ്ട യുവതി ബിനുവിനെ വിളിച്ച് അന്വേഷിച്ചപ്പോള്‍ അറിയാതെ ഫോണില്‍നിന്ന് പോയെന്നാണ് പറഞ്ഞത്.
പരാതി കൊടുക്കുമെന്ന് യുവതി അറിയിച്ചതോടെയാണ് പ്രതികള്‍ വിദേശത്തേക്ക് കടന്നത്. വിഡിയോകൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് യുവതി സൈബർ സെല്ലിന് പരാതി നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.