Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightലോറിയിൽനിന്ന്​ ടൈൽ...

ലോറിയിൽനിന്ന്​ ടൈൽ വീട്ടമ്മയെക്കൊണ്ട് ഒറ്റക്കിറക്കിച്ച്​ തൊഴിലാളികളുടെ ക്രൂരത

text_fields
bookmark_border
ലോറിയിൽനിന്ന്​ ടൈൽ വീട്ടമ്മയെക്കൊണ്ട് ഒറ്റക്കിറക്കിച്ച്​ തൊഴിലാളികളുടെ ക്രൂരത
cancel

ശ്രീ​കാ​ര്യം: പൗ​ഡി​ക്കോ​ണ​ത്ത് വീ​ട്ടു​പ​ണി​ക്കെ​ത്തി​ച്ച ടൈ​ൽ വീ​ട്ട​മ്മ​യെ​ക്കൊ​ണ്ട് ലോ​റി​യി​ൽ​നി​ന്ന് ഒ​റ്റ​ക്കി​റ​ക്കി​ച്ച്​ ക​യ​റ്റി​റ​ക്ക് തൊ​ഴി​ലാ​ളി​ക​ളു​ടെ അ​തി​ക്ര​മം. പൗ​ഡി​ക്കോ​ണം പു​ത്ത​ൻ​വി​ള​യി​ൽ വി​ധ​വ​യാ​യ ദി​വ്യ​ക്കു​നേ​രെ​യാ​ണ് തൊ​ഴി​ലാ​ളി​ക​ൾ ക്രൂ​ര​ത കാ​ട്ടി​യ​ത്. ലോ​ഡി​റ​ക്കാ​ൻ സ​ഹാ​യ​ത്തി​നെ​ത്തി​യ സ​ഹോ​ദ​ര​നെ​യും ഭാ​ര്യ​യെ​യും തൊ​ഴി​ലാ​ളി​ക​ൾ ത​ട​ഞ്ഞെ​ന്ന് വീ​ട്ട​മ്മ ആ​രോ​പി​ച്ചു.

നാ​ലു​വ​ര്‍ഷ​മാ​യി നീ​ളു​ന്ന വീ​ടു​പ​ണി തീ​ര്‍ക്കാ​ൻ പ​ണം ക​ടം​വാ​ങ്ങി​യാ​ണ് ദി​വ്യ ടൈ​ൽ എ​ടു​ത്ത​ത്. വീ​ട്ടി​ൽ ടൈയി​ൽ എ​ത്തി​യ​പ്പോ​ൾ ദി​വ്യ കേ​ശ​വ​ദാ​സ​പു​ര​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ജോ​ലി​യി​ലാ​യി​രു​ന്നു. തൊ​ഴി​ലാ​ളി​ക​ളു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ദി​വ്യ വീ​ട്ടി​ലെ​ത്തി. ടൈ​ൽ ലോ​റി​യി​ൽ നി​ന്ന്​ സ​ഹോ​ദ​ര​നും ഭാ​ര്യ​ക്കു​മൊ​പ്പം ഇ​റ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ചു​മ​ട്ടു​തൊ​ഴി​ലാ​ളി​ക​ൾ ത​ട​ഞ്ഞു. കൊ​ടു​ക്കാ​ൻ കാ​ശി​ല്ലെ​ന്ന് പ​റ​ഞ്ഞി​ട്ടും കേ​ട്ടി​ല്ല. കൈ​വ​ശ​മു​ള്ള 500 രൂ​പ ന​ൽ​കാ​മെ​ന്ന് അ​പേ​ക്ഷി​ച്ചി​ട്ടും വ​ഴ​ങ്ങി​യി​ല്ല. ത​ങ്ങ​ൾ ഇ​റ​ക്കു​ന്നി​ല്ലെ​ങ്കി​ൽ ഒ​റ്റ​ക്ക്​ ടൈ​ൽ ഇ​റ​ക്ക​ണ​മെ​ന്നാ​യി​രു​ന്നു ചു​മ​ട്ടു തൊ​ഴി​ലാ​ളി​ക​ളു​ടെ നി​ർ​ദേ​ശം.

ഇ​ക്കാ​ര്യ​ത്തി​ൽ വി​ട്ടു​വീ​ഴ്ച​ക്കി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി തൊ​ഴി​ലാ​ളി​ക​ൾ വീ​ട്ടു​മു​റ്റ​ത്ത് തു​ട​ര്‍ന്ന​തോ​ടെ ദി​വ്യ ഒ​റ്റ​ക്ക്​ ലോ​ഡി​റ​ക്കി. സ​ഹാ​യി​ക്കാ​ൻ ചെ​ന്ന സ​ഹോ​ദ​ര​നെ തൊ​ഴി​ലാ​ളി​ക​ൾ വി​ല​ക്കി. നാ​ല് ടൈ​ൽ വീ​ത​മു​ള്ള 60 പാ​ക്ക​റ്റാ​ണ് ലോ​റി​യി​ല്‍നി​ന്ന് ദി​വ്യ ഒ​റ്റ​ക്കി​റ​ക്കി​യ​ത്. ലോ​ഡ് മു​ഴു​വ​ന്‍ ഇ​റ​ക്കി​ക്ക​ഴി​ഞ്ഞെ​ന്ന് ഉ​റ​പ്പാ​ക്കി​യാ​ണ് ചു​മ​ട്ടു​തൊ​ഴി​ലാ​ളി​ക​ള്‍ സ്ഥ​ലം​വി​ട്ട​ത്.

ദി​വ്യ സ്വാ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ കാ​ന്റീ​നി​ൽ ജോ​ലി ചെ​യ്താ​ണ് കു​ടും​ബം പു​ല​ർ​ത്തു​ന്ന​ത്. ആ​ശു​പ​ത്രി​യി​ലെ യൂ​നി​ഫോം ഇ​ട്ടാ​യി​രു​ന്നു ദി​വ്യ ടൈ​ൽ​സി​റ​ക്കി​യ​ത്. സം​ഭ​വ​ത്തി​ൽ ക​ഴ​ക്കൂ​ട്ടം ലേ​ബ​ർ ഓ​ഫി​സി​ൽ ദി​വ്യ പ​രാ​തി ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - workers forced woman to unload tiles her own
Next Story