വർക്സ് കോൺട്രാക്ട് ജി.എസ്.ടി നിരക്കുകൾ ഇന്നു മുതൽ ഉയരും
text_fieldsതിരുവനന്തപുരം: സർക്കാർ അതോറിറ്റികൾ, സർക്കാർ എന്റിറ്റികൾ എന്നീ നിർവചനങ്ങളിൽ വരുന്ന സർക്കാർ സ്ഥാപനങ്ങൾക്ക് നൽകുന്ന വർക്സ് കോൺട്രാക്ട് സേവനങ്ങൾക്ക് ജി.എസ്.ടി നിരക്ക് ജനുവരി ഒന്ന് മുതൽ 18 ശതമാനം ആയി ഉയരും. കേന്ദ്ര, സംസ്ഥാന സർക്കാർ വകുപ്പുകൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവ നേരിട്ട് നൽകുന്ന കോൺട്രാക്ടുകൾക്ക് നിരക്കുവർധന ബാധകമല്ല. ഇവർക്ക് നിലവിലെ നികുതിനിരക്കായ 12 ശതമാനം തുടരും.
ഭരണഘടന നിർദേശിച്ച ചുമതലകൾ നിർവഹിക്കുന്നതിലേക്കായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് നൽകുന്ന പൂർണ സേവനങ്ങൾ, 25 ശതമാനത്തിൽ കുറവ് ചരക്കുകൾ ഉൾപ്പെടുന്ന വർക്സ് കോൺട്രാക്ട് സേവനങ്ങൾ എന്നിവക്ക് ബാധകമായ നികുതി ഒഴിവ് തുടരും. എന്നാൽ ഇത്തരം സേവനങ്ങൾ, സർക്കാർ അതോറിറ്റികൾ സർക്കാർ എന്റിറ്റികൾ വഴി ലഭ്യമാക്കുന്ന പക്ഷം അവക്ക് ജനുവരി ഒന്നു മുതൽ പൊതുനിരക്കായ 18 ശതമാനം ജി.എസ്.ടി ബാധകമായിരിക്കും. നിരക്ക് വർധന ബാധകമായ സർക്കാർ സ്ഥാപനങ്ങൾക്ക് നൽകുന്ന വർക്സ് കോൺട്രാക്ട് സേവനങ്ങൾക്ക് ജനുവരി ഒന്ന് മുതൽ പുതിയ നിരക്ക് ഈടാക്കണമെന്ന് സംസ്ഥാന ചരക്ക് സേവന നികുതി കമീഷണർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.