ഗൾഫിൽ നിന്നെത്തിയ സുഹൃത്തിന് ക്വാറൈൻറനിൽ കഴിയാൻ വീടൊഴിഞ്ഞ് യുവാവ്; ഇത് കോവിഡ് കാലത്തെ വേറിട്ട മാതൃക
text_fieldsകൊടുങ്ങല്ലൂർ (തൃശൂർ): ഗൾഫിൽനിന്ന് വരുന്ന പ്രവാസികൾക്ക് മുന്നിൽ വാതിൽ കൊട്ടിയടക്കുന്ന ഈ കോവിഡ് കാലത്ത് നന്മയുടെ വേറിട്ട മാതൃകയാവുകയാണ് എറിയാടുകാരൻ സുധീർ അലി. ഗൾഫിൽനിന്ന് മടങ്ങിയെത്തിയ സുഹൃത്ത് കൈലാസന് ക്വാറൈൻറനിൽ കഴിയാൻ സ്വന്തം വീട് വിട്ടുനൽകിയാണ് ഇദ്ദേഹം സമൂഹത്തിന് ശക്തമായ സന്ദേശം നൽകുന്നത്.
ജീവിതം കരക്കടുപ്പിക്കാൻ ഗൾഫിലേക്ക് പോയതായിരുന്നു കൈലാസൻ. ദുരിതകാലത്ത് ജോലിയൊന്നും ലഭിക്കാതെ നാട്ടിലേക്ക് മടങ്ങേണ്ടി വന്നു. ക്വാറൈൻറൻ സൗകര്യമില്ലാത്ത കൂരയിലേക്കായിരുന്നു തിരിച്ചുവന്നത്. സുഹൃത്തിൻെറ ഇല്ലായ്മകൾ കണ്ടറിഞ്ഞ സുധീർ അലി സ്വന്തം വീട് കൈലാസന് ക്വാറൈൻറനിൽ കഴിയാൻ വിട്ടുനൽകി. കുടുംബത്തോടൊപ്പം സമീപത്തെ അംഗൻവാടിയിലേക്ക് മാറാനായിരുന്നു സുധീർ തീരുമാനിച്ചിരുന്നത്.
ഇതിനിടെ വിവരം അറിഞ്ഞ സഹോദരി അവരുടെ അധീനതയിലുള്ള വീട് സുധീർ അലിക്ക് വിട്ടുനൽകി. ഗൾഫിൽനിന്ന് വന്ന സുഹൃത്തിന് വീട് ക്വാറൈൻറൻ സൗകര്യത്തിന് വിട്ടുകൊടുത്ത സുധീർ അലിയെ പ്രസിഡൻറ് പ്രസാദിനി മോഹൻെറ നേതൃത്വത്തിൽ ഗ്രാമപഞ്ചായത്ത് ആദരിച്ചു. എറിയാട് പേബസാർ പടിഞ്ഞാറ് തറപറമ്പിൽ കൊച്ചലിയുടെ മകനായ സുധീർ അലി മരപ്പണി തൊഴിലാളിയാണ്.
LATEST VIDEOS
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.