യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസിന് ജാമ്യം
text_fieldsതിരുവനന്തപുരം: മുസ്‌ലിം യൂത്ത് ലീഗ് നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിലെ സംഘർഷവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സംസ്ഥാന ജന.സെക്രട്ടറി പി.കെ. ഫിറോസിന് ഉപാധികളോടെ കോടതി ജാമ്യം അനുവദിച്ചു. കേസിലെ രണ്ടു മുതൽ 28 വരെയുള്ള പ്രതികൾക്ക് കോടതി ജാമ്യം നേരത്തേ അനുവദിച്ചിരുന്നു. ഒന്നാം പ്രതിയായ ഫിറോസിന് തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി മൂന്നാണ് ജാമ്യം നൽകിയത്.
കുറ്റപത്രം സമർപ്പിക്കുന്നതു വരെ എല്ലാ ശനിയാഴ്‌ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണം, 25,000 രൂപയും രണ്ടു ജാമ്യക്കാരെയും ഹാജരാക്കണം, ഒരോ പ്രതികളും 2586രൂപ വീതം പിഴ അടക്കണം എന്നിങ്ങനെയാണ് ഉപാധികൾ. ജാമ്യം ലഭിച്ച 28 പ്രതികളും കൂടിച്ചേർന്ന് 72,408 രൂപയാണ് കേടതിയിൽ കെട്ടിവെക്കേണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.