തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ: കലക്ടർക്ക് തീരുമാനംവിട്ട് ഹൈകോടതി
text_fieldsകൊച്ചി: തൃശൂർ പൂരം ചടങ്ങുകളിൽ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെന്ന ആനയെ പങ്കെടുപ്പിക്കുന്ന കാര്യത്തിൽ ജില ്ല കലക്ടർക്കും തൃശൂർ അസി. വനം കൺസർവേറ്റർക്കും തീരുമാനംവിട്ട് ഹൈകോടതി. മേയ് 12 ന് നടക്കുന്ന പൂരവിളംബരച്ചടങ്ങ ിൽ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പങ്കെടുപ്പിക്കാതിരിക്കാൻ നീക്കമുണ്ടെന്നും കലക്ടർ ഉൾപ്പെടെയുള്ളവരെ ഇതിൽനിന്ന് തടയണമെന്നുമാവശ്യപ്പെട്ട് ആനയുടമസ്ഥരായ പേരമംഗലം പേരാതൃക്കോവ് തെച്ചിക്കോട്ടുകാവ് പൂതൃക്കോവ് ദേവസ്വം സമിതി നൽകിയ ഹരജിയിലാണ് ജസ്റ്റിസ് അനു ശിവരാമെൻറ ഉത്തരവ്.
കേരള നാട്ടാന പരിപാലന നിയമപ്രകാരം തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് അധികൃതർ ഹെൽത്ത് സർട്ടിഫിക്കറ്റ് നൽകിയിട്ടുണ്ടെന്നും വർഷങ്ങളായി നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റുന്നത് ഈ ആനയാണെന്നുമാണ് ഹരജിയിൽ പറയുന്നത്. ഹരജിയിൽ സർക്കാറിനോടും ജില്ല കലക്ടറോടും കഴിഞ്ഞ ദിവസം കോടതി വിശദീകരണം തേടിയിരുന്നു.
ഇക്കാര്യത്തിൽ ഉചിത തീരുമാനമെടുക്കേണ്ടത് കലക്ടറും വനം അസി. കൺസർവേറ്ററുമാണെന്നും ഹരജിക്കാരുടെ ആവശ്യം കോടതിക്ക് അനുവദിക്കാനാവില്ലെന്നും സിംഗിൾബെഞ്ച് വ്യക്തമാക്കി. സംസ്ഥാന സർക്കാർ, പ്രിൻസിപ്പൽ ചീഫ് വനം കൺസർവേറ്റർ, ജില്ല കലക്ടർ, അസി. വനം കൺസർവേറ്റർ തുടങ്ങിയവെര എതിർകക്ഷിയാക്കിയാണ് ഹരജി നൽകിയിരുന്നത്.
തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പൂരച്ചടങ്ങുകളിൽ പങ്കെടുപ്പിക്കാൻ അനുവദിക്കരുതെന്നാവശ്യപ്പെട്ട് ഇടുക്കി സ്വദേശിയും സൊസൈറ്റി ഫോർ പ്രിവൻഷൻ ഒാഫ് ക്രുവൽറ്റി ടു ആനിമൽ എന്ന സംഘടനയുടെ പ്രതിനിധിയുമായ എം. എൻ. ജയചന്ദ്രൻ കേസിൽ കക്ഷി ചേരാൻ നൽകിയ ഹരജി കോടതി വെള്ളിയാഴ്ച പരിഗണിച്ചില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.