ഒരു ഒന്നൊന്നര ഓട്ടത്തിലാണ് ഇൗ ഓട്ടോകൾ
text_fieldsഫോർട്ട്കൊച്ചി: ഓട്ടോകൾ 'സ്റ്റാൻഡ്' വിടുകയാണ്. ഒന്നും രണ്ടുമല്ല 46എണ്ണം. അൽപം ദീർഘമായ യാത്രക്കായി. നഗരപരിധിയല്ല, താണ്ടുന്നത് സംസ്ഥാന അതിർത്തികളാണ്. ഓടിക്കുന്നതും യാത്രക്കാരും വിദേശികളും.പൈതൃകനഗരിയായ ഫോർട്ട്കൊച്ചിയുടെ തീരത്തുനിന്നാണ് രാജസ്ഥാനിലെ ജയ്സാൽമിറിലേക്ക്'ഓട്ടോറൺ' പേരിൽ യാത്ര തുടങ്ങിയത്. ബ്രിട്ടണിലെ ദ അഡ്വഞ്ചേഴ്സ് എന്ന സംഘടനയാണ് പങ്കെടുക്കുന്നത്. ജർമനി, ബ്രിട്ടൺ, ബ്രസീൽ, യു.കെ, യു.എസ്, കാനഡ തുടങ്ങി 18 വിദേശരാജ്യങ്ങളിൽനിന്ന് 20 സ്ത്രീകളടക്കം 120പേരാണ് യാത്രയിൽ പങ്കെടുക്കുന്നത്.
വർണങ്ങൾ പൂശി പ്രത്യേക ആകർഷകമാക്കിയ 46 ഓട്ടോകളാണ് ഇതിനായി ഒരുക്കിയത്. വിദേശികൾക്കായി ഓട്ടോ ഡ്രൈവിങ്ങിലും അറ്റകുറ്റപ്പണികളിലും പരിശീലനവും അന്താരാഷ്ട്ര ഡ്രൈവിങ് ലൈസൻസ് എന്നിവയും സംഘാടകർ ഒരുക്കി.ഒരു ഓട്ടോയിൽ രണ്ടുംമുന്നും പേരടങ്ങുന്ന സംഘമാണ് യാത്ര ചെയ്യുന്നത്. 19 സംസ്ഥാനങ്ങളിലുടെ കടന്നുപോകുന്ന യാത്രയിൽ താമസത്തിനും ഭക്ഷണത്തിനും പ്രത്യേക സംവിധാനമൊന്നും ഒരുക്കിയിട്ടില്ലെന്ന് സംഘാടകരിൽ ഒരാളായ റിക്കി സൽക്കാനി പറഞ്ഞു.
യാത്രയിൽനിന്ന് കിട്ടുന്ന തുക ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുമെന്നും ഇന്ത്യയെ കണ്ടറിയാനും ജനങ്ങളുമായി സംവദിക്കാനുമാണ് യാത്രയെന്നും അദ്ദേഹം പറഞ്ഞു.ഓട്ടോകൾ ജയ്സാൽമിറിലെത്തിയാൽയാത്രികർ നാട്ടിലേക്ക് മടങ്ങും. ആസമയം ഈ ഓട്ടോകൾ മറ്റൊരു യാത്രക്കും തയാറാക്കും.യാത്ര കൗൺസിലർ ആന്റണി കുരീത്തറ ഫ്ലാഗ്ഓഫ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.