കൗമാരക്കാരുടെ സ്വപ്നങ്ങൾക്ക് നിറം പകർന്ന് മുഹമ്മദ് ബാസിം
text_fieldsജീവിതവെല്ലുവിളികളെ അതിജീവിക്കാന്‍ കൗമാരപ്രായക്കാരെ പ്രാപ്തരാക്കുന്ന പുസ്തകവുമായി എഴുത്തിെൻറ ലോകത്ത് ഇടം പിടിക്കാനൊരുങ്ങുകയാണ് പത്താം ക്ലാസുകാരനായ മുഹമ്മദ് ബാസിം. കൗമാരക്കാരുടെ ചിന്തകള്‍, വീക്ഷണങ്ങള്‍, സമൂഹത്തിലും കുടുംബത്തിലും കൂട്ടുകാര്‍ക്കിടയിലും നേരിടുന്ന പ്രശ്നങ്ങള്‍, വെല്ലുവിളികള്‍ എന്നിവക്ക് പ്രതിവിധി സാധ്യമാക്കുകയാണ് പതിനാറുകാരനായ ബാസിം 'ദ ടീന്‍ ലൈഫ് ഇന്‍ ദ ട്വൻറിഫസ്റ്റ് സെഞ്ചുറി'പുസ്തകത്തിലൂടെ ശ്രമിക്കുന്നത്.
േലാക്ഡൗണ്‍ കാലത്തെ ഒഴിവുസമയമാണ് രചനക്കുപയോഗിച്ചത്. തെൻറ ചിന്തകളും ആശയങ്ങളും കാഴ്ചപ്പാടുകളും കുട്ടികളുടെ കണ്ണിലൂടെ കണ്ടാണ് പ്രശ്നങ്ങള്‍ക്ക് പരിഹാരം നിർദേശിക്കുന്നത്. പ്രശ്നപരിഹാരത്തിനായി വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്ക്കുമൊക്കെയായി ഒട്ടേറെ കൗണ്‍സലിങ് പരിപാടികള്‍ സംഘടിപ്പിക്കപ്പെടാറുണ്ടെങ്കിലും അതൊന്നും കൗമാരക്കാരുടെ യഥാർഥ വിഷയങ്ങള്‍ ഉൾക്കൊള്ളാന്‍ പോന്നതല്ല എന്നതാണ് ബാസിമിെൻറ ഭാഷ്യം.പുസ്തക പ്രകാശനം കഴിഞ്ഞദിവസം മന്ത്രി കെ.ടി. ജലീല്‍ നിര്‍വഹിച്ചു. എട്ടാം ക്ലാസുവരെ ഗള്‍ഫില്‍ പഠിച്ച ബാസിം ഇപ്പോള്‍ മമ്പാട്ടെ സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്കൂൾ പത്താം തരം വിദ്യാര്‍ഥിയാണ്.
മാപ്പിള കവി പുലിക്കോട്ടില്‍ ഹൈദറിെൻറ പേരമക്കളിലെ പുതുതലമുറക്കാരനാണ് ബാസിം. മമ്പാട് സ്വദേശി ഫൈസല്‍-ഷബ്ന ദമ്പതികളുടെ മൂത്ത മകനാണ്. പതിനൊന്നാം വയസ്സില്‍ ഖുര്‍ആന്‍ മനഃപാഠമാക്കിയിട്ടുണ്ട്. മണ്ഡല പര്യടനത്തിനിടെ രാഹുല്‍ ഗാന്ധിയെ നേരില്‍ കണ്ട് പുസ്തകം പരിചയപ്പെടുത്താൻ കഴിഞ്ഞതിെൻറ സന്തോഷവുമുണ്ട്.
ആമസോണ്‍ തുടങ്ങി ഓണ്‍ലൈന്‍ സ്റ്റോറുകളില്‍ ലഭ്യമായ പുസ്തകം പ്രസിദ്ധീകരിച്ചത് ചെെന്നെയിലെ നോഷന്‍ പ്രസ് പബ്ലിഷേഴ്സ് ആണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.