Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOffbeatchevron_rightവരയിൽ തെളിഞ്ഞ സൗഹൃദം

വരയിൽ തെളിഞ്ഞ സൗഹൃദം

text_fields
bookmark_border
വരയിൽ തെളിഞ്ഞ സൗഹൃദം
cancel
camera_alt???? ??????? ??????

വരയിലൂടെ കാർഷിക സംസ്കാരത്തെയും നാഗരിക സംസ്കാരത്തെയും പുനരുജ്ജീവിപ്പിക്കുന്ന രണ്ട് കൂട്ടുകാർ. അഖിൽ മോഹനെയും പി.എ. സജീഷിനെയും ലളിതമായി ഇങ്ങനെ പരിചയപ്പെടുത്താം. വരച്ചുവരച്ച് വര തെളിഞ്ഞപ്പോൾ ഇരുവരെയും തേടിയെത്തിയത് ഈ വർഷത്തെ ദേശീയ ലളിതകല അക്കാദമി അവാർഡുൾപ്പെടെ നിരവധി അംഗീകാരങ്ങൾ. വര തന്നെയാണ് തങ്ങളുടെ വഴിയും ജീവിതവുമെന്നുറപ്പിച്ച ഈ യുവകലാകാരന്മാർ പഠനകാലംതൊട്ടേ സൗഹൃദത്തിലാണ്. കോഴിക്കോട്ടെ ആർട്ട് ഗാലറിയിൽ സംഘടിപ്പിച്ച ബയോഫിലിയ പ്രദർശനത്തിനെത്തിയ ഇരുവരുടെയും വരവിശേഷങ്ങളിലൂടെ...

സജീഷിൻെറ ചിത്രയാത്ര
എറണാകുളം പള്ളിക്കര പാറേക്കുടിയിൽ അയ്യപ്പൻകുട്ടിയുടെയും കാർത്യായനിയുടെയും മകനായ സജീഷിന് ചെറുപ്പംതൊട്ടേ ചിത്രംവരയോട് ഇഷ്ടമായിരുന്നു. കുട്ടിക്കാലത്ത് എല്ലാ കുട്ടികളെയും പോലെ ചുവരിലും സ്ലേറ്റിലും കോറിയിട്ട ചിത്രങ്ങൾ വെറും കുത്തിവരകളല്ല, തെൻറ വഴിയാണെന്ന് സജീഷ് തിരിച്ചറിഞ്ഞത് പ്ലസ് ടു പൂർത്തിയായപ്പോഴാണ്. പിന്നെ തൃപ്പൂണിത്തുറ ആർ.എൽ.വി അക്കാദമി ഓഫ് മ്യൂസിക് ആൻഡ് ഫൈൻ ആർട്സിൽ കലാപഠനത്തിന് ചേർന്നു. നാഗരികതയെ അതിമനോഹരമായി കാൻവാസിൽ കോറിയിടുന്ന സജീഷിൻെറ ഇഷ്ടവിഷയങ്ങൾ മനുഷ്യനും മൃഗങ്ങളും പക്ഷിയും സസ്യലതാദികളും തന്നെയാണ്. നിശ്ശബ്ദതയും നൈസർഗികതയും നിറഞ്ഞ ജൈവാന്തരീക്ഷത്തിൽനിന്ന് ശൂന്യമായ, ബഹളമയമായ കൃത്രിമ നഗരാകാശത്തിലേക്ക് മനുഷ്യനുൾെപ്പടെയുള്ള ജന്തുജാലങ്ങൾ ചേക്കേറുന്നത് സജീഷിൻെറ ചിത്രങ്ങളിൽ കാണാം. ആധുനികതയും നഗരവത്കരണവും എത്ര വേഗത്തിലാണ് നമ്മുടെ ജീവിതങ്ങളിലിടപെടുന്നതെന്ന് ചിത്രങ്ങൾ പറയാതെ പറയുന്നു. ഇത്തരമൊരു പ്രമേയത്തെ അടിസ്ഥാനമാക്കിയുള്ള ‘ജേർണി’ എന്ന ചിത്രത്തിനാണ് സജീഷിനെത്തേടി ദേശീയ അവാർഡെത്തിയത്. പേപ്പർ കാൻവാസിൽ ചാർക്കോളു കൊണ്ട് വരഞ്ഞെടുത്ത ഈ ചിത്രത്തിൽ പ്രതീകാത്മകതയും യാഥാർഥ്യവും ചരിത്രപഥങ്ങളും ഇടകലർന്ന ഒട്ടേറെ യാത്രകളുണ്ട്. ഇപ്പോൾ തൃപ്പൂണിത്തുറ ബി.എഡ് കോളജിൽ ചിത്രകലാധ്യാപകനാണ് സജീഷ്.

പി.എ. സജീഷിനെ ദേശീയ അവാർഡിനർഹനാക്കിയ ചിത്രം
 


വരയുടെ നെൽക്കതിരുകൾ
നിന്ന നിൽപിൽ നമുക്കുചുറ്റും കൂറ്റൻ ഫ്ലാറ്റുകളുയരുന്ന നഗരവത്കരണത്തിെൻറ ആകുലതകളും പ്രകൃതിയിലേക്കും കൃഷിയിലേക്കും മനുഷ്യൻ മടങ്ങേണ്ടതിൻെറ ആവശ്യകതയുമാണ് അഖിലിൻെറ ചിത്രങ്ങളിലോരോന്നിലും കാണാനാവുക. തെൻറ ചിത്രങ്ങളിലെല്ലാം കൃഷിയും ഗ്രാമീണതയും കടന്നുവരുന്നതിന് അഖിലിന് ഒരു കാരണമുണ്ട്. ഒരു യഥാർഥ നാട്ടിൻ പുറത്തുകാരനായാണ് ഈ കലാകാരൻ വളർന്നത്. ഒരു കർഷകനായും അഖിൽ ജീവിതത്തിൽ വേഷമിട്ടു. എറണാകുളത്തെ രാമമംഗലം എന്ന കാർഷിക ഗ്രാമത്തിൽനിന്നാണ് അഖിൽ വരകളിലേക്കുള്ള നെൽനാമ്പുകൾ കൊയ്തെടുത്തത്. വരയോടുള്ള തീവ്രമോഹം അഖിലിനെയും എത്തിച്ചത് തൃപ്പൂണിത്തുറ ആർ.എൽ.വി കോളജിൽതന്നെ. രാമമംഗലം പെരിങ്ങാട്ടിരി വീട്ടിൽ മോഹനെൻറയും ജയശ്രീയുടെയും മകനാണ് അഖിൽ. തനിക്ക് ഏറ്റവും കൂടുതൽ അനുഭവവേദ്യമായതും അറിയാവുന്നതുമായ കാര്യങ്ങളെ കാൻവാസിലേക്ക് പകർത്തുകയാണ് താനെന്ന് അഖിൽ പറയുന്നു. അദ്ദേഹത്തിൻെറ ‘റൈസ് സീരീസ്’ എന്ന ചിത്രമാണ് ദേശീയ അവാർഡ് നേടിയത്. ചാർക്കോളിൽ തന്നെയാണ് അഖിലും ചിത്രമൊരുക്കിയത്. മൺമറഞ്ഞു കൊണ്ടിരിക്കുന്ന കാർഷിക സംസ്കാരത്തിൻെറയും പച്ചപിടിച്ച വയലേലകളുടെയും വിളവെടുപ്പിൻെറ പ്രതാപകാലത്തിൻെറ യും ഒരുമിച്ചുള്ള അധ്വാനത്തിൻെറയുമെല്ലാം ഓർമകളിലേക്കാണ് അഖിലിൻെറ നെൽക്കതിരുകൾ ആസ്വാദകരെ കൊണ്ടു പോവുന്നതെന്ന് ദേശീയ അവാർഡ് ജൂറി അഭിപ്രായപ്പെടുന്നുണ്ട്.  

അംഗീകാരങ്ങളിൽ കൂട്ടായി...
2002ലാണ് അവസാനമായി ഒരു മലയാളിക്ക് കേന്ദ്ര ലളിതകല അക്കാദമിയുടെ ചിത്രകല പുരസ്കാരം കിട്ടുന്നത്. 15 വർഷങ്ങൾക്കുശേഷം അവാർഡിനർഹരായത് രണ്ട് ആത്മമിത്രങ്ങളായത് യാദൃച്ഛികതയായിരിക്കാം. കഴിഞ്ഞ ഫെബ്രുവരിയിൽ ബംഗളൂരുവിൽ നടന്ന ചടങ്ങിൽ ഇരുവരും അവാർഡ് ഏറ്റുവാങ്ങി. രാജ്യത്തുടനീളം 15 പേരാണ് ഇത്തവണ അവാർഡ് നേടിയത്. ബ്രഷിനെയും കാൻവാസിനെയും ജീവൻപോലെ സ്നേഹിക്കുന്ന ഇരുവരെയും തേടി ഇതിനകം നിരവധി അവാർഡുകളെത്തിയിട്ടുണ്ട്. 2016ലെ സംസ്ഥാന ലളിതകല അക്കാദമിയുടെ സ്പെഷൽ മെൻഷൻ അവാർഡ്, പെയിൻറിങ്ങിനും പെൻസിൽ േഡ്രായിങ്ങിനുമുള്ള പ്രഫുല്ല ഫൗണ്ടേഷൻ അവാർഡുകൾ, കൊൽക്കത്ത ആസ്ഥാനമായുള്ള സിമയുടെ 2015ലെ സിമ ഗാലറി ഡയറക്ടേഴ്സ് ചോയ്സ് അവാർഡ്, 2013ലെ സിദ്ദാർഥ ഫൗണ്ടേെൻറ സ്പെഷൽ മെൻഷൻ അവാർഡ്, ഈ വർഷത്തെ ഇന്ത്യൻ ആർട്ട് അവാർഡ്, സിമ ആർട്ട് ഗാലറി ആൻഡ് നാഷനൽ എക്സിബിഷൻ അവാർഡ്, പ്രഫുല്ല ഫൗണ്ടേഷൻ സൗത്ത് സോൺ അവാർഡ് തുടങ്ങിയവ അഖിലിനു ലഭിച്ച പുരസ്കാരങ്ങളിൽ ചിലതാണ്.

അഖിൽ മോഹനെ ദേശീയ അവാർഡിനർഹനാക്കിയ ചിത്രം
 


2014ലെ സംസ്ഥാന ലളിതകല അക്കാദമിയുടെ ചിത്രകല പുരസ്കാരം, 2007ൽ അക്കാദമിയുടെ സ്പെഷൽ മെൻഷൻ അവാർഡ്, 2014ലെ സിദ്ദാർഥ ഫൗണ്ടേഷെൻറ സംസ്ഥാന അവാർഡ്, 2008ലെ ന്യൂഡൽഹിയിലെ യു.എൻ.എഫ്.പി.എസി.എം.എസ് ആർട്ട് ഫോർ സോഷ്യൽ ചേഞ്ച് അവാർഡ് തുടങ്ങിയവയാണ് സജീഷിനെ തേടിയെത്തിയത്. കേരളത്തിനകത്തും പുറത്തും ഇവർ നിരവധി പ്രദർശനങ്ങൾ നടത്തി. സോളോ പ്രദർശനങ്ങളും കൂട്ടം ചേർന്നുള്ള പ്രദർശനങ്ങളും ഇതിലുണ്ടായിരുന്നു. കൊച്ചി ദർബാർ ഹാളാണ് ഇരുവരുടെയും സ്ഥിരം പ്രദർശനവേദി.

ട്രാൻസിഷനൽ സ്പേസ് എന്ന പേരിൽ കോഴിക്കോട് അക്കാദമി ആർട്ട് ഗാലറിയിലും തിങ്സ് ഓൺ ദ വാൾ, വിൻഡ് വാർഡ് എന്നീ പ്രദർശനങ്ങൾ ദർബാർ ഹാളിലും സജീഷ് ഒറ്റക്ക് സംഘടിപ്പിച്ചു. കോഴിക്കോട്ടെ ആർട്ട് ഗാലറിയിൽ 2013ലാണ് അഖിലിെൻറ സോളോ പ്രദർശനം നടന്നത്. രാജ്യത്തെങ്ങും ചിത്രകലാകാരന്മാരും അക്കാദമികളും സംഘടിപ്പിക്കുന്ന നിരവധി ക്യാമ്പുകളിൽ ഒരുമിച്ച് പങ്കെടുത്തതിെൻറ അനുഭവങ്ങളും ഇരുവർക്കും പറയാനുണ്ട്. 2014–16 വർഷത്തേക്കുള്ള സാംസ്കാരിക വകുപ്പിെൻറ യുവകലാകാരന്മാർക്കുള്ള സ്കോളർഷിപ് അഖിൽ നേടി. 2008ലെ കേരള ലളിതകല അക്കാദമിയുടെ വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പിന് സജീഷും അർഹനായി.            

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:artistAkhil MohanP.A SajeeshLifestyle News
News Summary - artists Akhil Mohan and P.A Sajeesh
Next Story