അതിജീവനത്തിന്റെ കാന്വാസ്
text_fieldsകടുത്തനിറങ്ങളിൽ വേദനകളെയും സ്വപ്നങ്ങളെയും കാൻവാസിലേക്ക് പകർത്തുമ്പോൾ അവരുടെ ഉള്ളിൽ പൂക്കുന്ന പ്രതീക്ഷകളായിരുന്നു ഏറ്റവും മികച്ച കലാസൃഷ്ടി. വിവേചനത്തിനെതിരെ സർഗാത്്മകമായ പ്രതിരോധത്തിലേർപ്പെടുകയായിരുന്നു മേയ് 12,13 തീയതികളിൽ മലപ്പുറം പാണ്ടിക്കാട് നടന്ന ചിത്രകല ക്യാമ്പിലൂടെ. സൗന്ദര്യ, ഹരി, േപ്രമ, വിനീത, രംഭ, രമേശ്, വിനോദൻ, രേവതി, നൈന, കല തുടങ്ങി തമിഴ്നാട്ടിലെയും കേരളത്തിലെയും 15 ട്രാൻസ്ജെൻഡർ ആർട്ടിസ്റ്റുകളാണ് ക്യാമ്പിൽ പങ്കെടുത്തത്. ചിത്രകാരന്മാരുടെ കൂട്ടായ്മയായ വരക്കൂട്ടമാണ് ക്യാമ്പ് സംഘടിപ്പിച്ചത്.
ഉള്ളിലുള്ള വികാരങ്ങളെയും വിചാരങ്ങളെയും സർഗാത്മകമായി പ്രകടിപ്പിക്കാനും ശാരീരികവും മാനസികവുമായ പ്രശ്നങ്ങളെ ആത്്മവിശ്വാസത്തോടെ മറികടക്കാനും ഇവർ നേടിയ പരിശീലനം മറ്റു ട്രാൻസ്ജെൻഡറുകൾക്ക് കൂടി മാതൃകയാണ്. ശാസ്ത്രീയമായി ചിത്രകല പഠിക്കാത്തവർ മുതൽ വിവിധ സ്ഥാപനങ്ങളിൽ ചിത്രകല പരിശീലകരായവർ വരെ കലാസംഘത്തിലുണ്ടായിരുന്നു. കോയമ്പത്തൂർ, ചെന്നൈ, കാഞ്ചിപുരം അടക്കം നിരവധിയിടങ്ങളിൽ ഇതിനകംതന്നെ ഈ സംഘാംഗങ്ങളുടെ ചിത്രപ്രദർശനങ്ങൾ നടന്നിട്ടുണ്ട്. നിറങ്ങളുടെ െതരഞ്ഞെടുപ്പിലും അവയുടെ പ്രയോഗത്തിലും അവരുടെ കാഴ്ചയിലും കാഴ്ചപ്പാടിലുമുള്ള വ്യതിരിക്തത തെളിഞ്ഞുകാണാം. ചിത്രങ്ങളിൽ ഉപയോഗിക്കുന്ന ബിംബങ്ങളും പ്രതീകങ്ങളും തീക്ഷ്ണവും തീവ്രവുമായ ജീവിതാനുഭവങ്ങളുടെ കൂടി പ്രതിഫലനമാണ്.
മൂന്നാം കണ്ണിെൻറ ആത്മീയവും തീവ്രവുമായ സൗന്ദര്യം വരച്ചുകൊണ്ട് പ്രശസ്ത ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റും ചിത്രകാരിയും എഴുത്തുകാരിയും നടിയുമായ കൽക്കി സുബ്രഹ്മണ്യമാണ് ക്യാമ്പിന് തുടക്കംകുറിച്ചത്. കൽക്കിയുടെ നേതൃത്വത്തിൽ നടക്കുന്ന പ്രവർത്തനങ്ങൾ അവരുടെ ബൗദ്ധിക നിലവാരത്തെയാണ് ഉയർത്തിയിരിക്കുന്നത്. തങ്ങളുടെ ജീവിതത്തെ അടയാളപ്പെടുത്താൻ മൂന്ന് കണ്ണുകൾ മതിയെന്നും മൂന്നാം കണ്ണിെൻറ പ്രസക്തിയും ശക്തിയുമാണ് ഏറ്റവും വലുതെന്നും തിരിച്ചറിയുമ്പോൾകൂടിയാണ് ആ ചിത്രത്തിെൻറ അർഥവ്യാപ്തി മനസ്സിലാവുക.
നിർബന്ധിത സാഹചര്യങ്ങളിൽ ഉപേക്ഷിക്കേണ്ടിവന്ന ഇന്നലെകളെക്കുറിച്ചുള്ള ഓർമകളും ഉള്ളിൽ പടർന്നുകിടക്കുന്ന വേദനയുടെയും സങ്കടത്തിെൻറയും മായ്ച്ചാലും മായാത്ത മുറിവടയാളങ്ങളും ആഹ്ലാദത്തിെെൻറയും ഉന്മാദത്തിെൻറയും പുതിയ പ്രതീക്ഷകളുമാണ് ഇവരുടെ ചിത്രങ്ങളിൽ നിറയെ. ഓരോ ചിത്രങ്ങളും അവരുടെ ജീവിതം തന്നെയാണ് പറയാൻ ശ്രമിക്കുന്നത്. പുറത്തുനിന്നു നോക്കുമ്പോൾ അശ്ലീലമെന്ന് തോന്നാവുന്ന ജീവിത സാഹചര്യങ്ങളുടെ ആത്മീയ സംഘർഷങ്ങളെ കൂടി പങ്കുവെക്കുകയായിരുന്നു അവർ.
30ഒാളം വരക്കൂട്ടം അംഗങ്ങൾക്കൊപ്പമാണ് ‘സഹോദരി ഫൗണ്ടേഷൻ’ കലാസംഘാംഗങ്ങൾ ക്യാമ്പിൽ ചിത്രങ്ങൾ വരച്ചത്. ഒന്നിച്ചിരിക്കാനും ഒന്നിച്ചുണ്ണാനും ആശയങ്ങളും ആശങ്കകളും പങ്കുവെക്കാനും അതിലൂടെ അടുത്തറിയാനും അടുത്തിരിക്കാനും നിമിത്തമാവുകയായിരുന്നു ക്യാമ്പ്. ട്രാൻസ്ജെൻഡറുകളുടെ ക്ഷേമത്തിനായി തമിഴ്നാട് കേന്ദ്രമായി പ്രവർത്തിക്കുന്ന കൂട്ടായ്മയാണ് സഹോദരി ഫൗണ്ടേഷൻ. ട്രാൻസ്ജെൻഡറുകളുടെ സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ ഉന്നമനത്തിനായുള്ള പ്രവർത്തനങ്ങളാണ് സഹോദരി ഫൗണ്ടേഷൻ സെൻറർ ഫോർ എജുക്കേഷൻ, ആർട്ട് ആൻഡ് മീഡിയ നടത്തുന്നത്. ട്രാൻസ്ജെൻഡറുകൾ നേരിടുന്ന അവഗണനക്കും അരികുവത്കരണത്തിനുമെതിരെ നടത്തുന്ന സർഗാത്്മക ഇടപെടലുകളാണ് ഈ കൂട്ടായ്മയെ വ്യത്യസ്തമാക്കുന്നത്.
പ്രശസ്ത ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റും ചിത്രകാരിയും എഴുത്തുകാരിയും നടിയുമായ കൽക്കി സുബ്രഹ്ണ്യമാണ് ഫൗണ്ടേഷൻ രൂപവത്കരിച്ചത്. ജേണലിസത്തിലും ഇൻറർനാഷനൽ റിലേഷൻസിലും മാസ്റ്റർ ഡിഗ്രികളുള്ള കൽക്കി ട്രാൻസ്ജെൻഡറുകളുടെ പ്രശ്നങ്ങളെ ക്രിയാത്മകമായാണ് സമീപിക്കുന്നത്. തെൻറ ജീവിതം തന്നെയാണ് അവർ ട്രാൻസ്ജെൻഡറുകളുടെ ജീവിതവിജയത്തിനുള്ള മാതൃകയായി കാണുന്നത്. ട്രാൻസ്ജെൻഡർ ജീവിതത്തെ തീക്ഷ്ണമായി അവതരിപ്പിക്കുന്ന കൽക്കിയുടെ പെയിൻറിങ്ങുകൾ അന്താരാഷ്ട്ര ശ്രദ്ധ നേടിയവയാണ്. സോളോ പ്രദർശനം നടത്തിയ ആദ്യ ട്രാൻസ്ജെൻഡർ ആർട്ടിസ്റ്റുകൂടിയാണ് കൽക്കി. ബിനാലെയിലും കൽക്കിയുടെ കലാസാന്നിധ്യമുണ്ടായിരുന്നു. അമേരിക്കയിലെ ഹാർവഡ് യൂനിവേഴ്സിറ്റിയിൽ നടത്തിയ പ്രഭാഷണം ശ്രദ്ധേയമായിരുന്നു. ന്യൂയോർക്കിൽ നടന്ന മനുഷ്യാവകാശ സംഗമത്തിൽ കൽക്കി അതിഥിയായിരുന്നു. ഇന്ത്യക്കകത്തും പുറത്തും നടക്കുന്ന വിവിധ മനുഷ്യാവകാശ ഇടപെടലുകളിൽ പങ്കാളിയാവുന്ന കൽക്കി നിരവധി അംഗീകാരങ്ങളും ഇതിനകം നേടിയിട്ടുണ്ട്.
ട്രാൻസ്ജെൻഡറുകളുടെ ജീവിതനിലവാരം ഉയർത്താൻ കൽക്കിയുടെ നേതൃത്വത്തിൽ നടക്കുന്ന പ്രവർത്തനങ്ങൾ അവരുടെ മാനസികാവസ്ഥയെ കൂടി പരിഗണിച്ചുള്ളതാണ്. കഴിവും അറിവും ഉപയോഗപ്പെടുത്തിയുള്ള പുനരധിവാസ- ഉപജീവന മാർഗങ്ങളെക്കുറിച്ചാണ് ‘സഹോദരി’ ആലോചിക്കുന്നത്. അന്തസ്സുള്ള ജീവിതമാണ് ട്രാൻസ്ജെൻഡറുകൾക്ക് ആവശ്യമെന്ന തിരിച്ചറിവിൽ, അവരുടെ ജീവിതം വരച്ചെടുക്കുകയാണ് അവർ. കലയിലൂടെ വിവേചനങ്ങളെ മറികടക്കാനുള്ള ശ്രമമാണ് ഈ കൂട്ടായ്മയുടെ ശ്രദ്ധേയമായ ഒരു പ്രവർത്തനപദ്ധതി. 10,000 ട്രാൻസ്ജെൻഡർ ആർട്ടിസ്റ്റുകൾ ഒരുക്കുന്ന 10,000 ചിത്രങ്ങൾ എന്ന ട്രാൻസ് ഹാർട്ട് പ്രോജക്ട് അതിന്റെ ഭാഗമാണ്.
ഇത്തരം ക്രിയാത്്മക ഇടപെടലുകൾ സമൂഹത്തിൽ തങ്ങളെക്കുറിച്ച കാഴ്ചപ്പാടുകളിൽ മാറ്റമുണ്ടാക്കുമെന്നും അതിലൂടെ തങ്ങൾക്ക് അന്തസ്സുള്ള ജീവിതം സാധ്യമാവുമെന്നും അവർ ഉറച്ചുവിശ്വസിക്കുന്നു. ആ പ്രതീക്ഷ അർഥവത്തായിത്തീരുമെന്നുതന്നെയാണ് കൽക്കിയെയും കൂട്ടുകാരികളെയും പരിചയപ്പെടുന്നവർക്കുമുള്ളത്. ലളിതവും മാന്യവുമായ വസ്ത്രധാരണവും വ്യക്തിത്വം പ്രകടമാവുന്ന ഇടപെടലുകളും തുറന്നുപറച്ചിലുകളും ട്രാൻസ്ജെൻഡറുകളെക്കുറിച്ച ആണധികാര സാമൂഹിക കാഴ്ചപ്പാടുകളെ മാറ്റിമറിക്കാതിരിക്കില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.