Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightSpiritualitychevron_rightകാ​തോ​ലി​ക്ക ബാ​വയും...

കാ​തോ​ലി​ക്ക ബാ​വയും പാത്രിയാർക്കീസ് ബാവയും സഹപാഠികൾ; റമ്പാനായ കാലം മുതലുള്ള സൗഹൃദം

text_fields
bookmark_border
Mar Ignatius Aphrem Patriarch Bava, Gregorios Joseph Metropolitan
cancel
camera_alt

കാ​തോ​ലി​ക്ക ബാ​വയും പാത്രിയർക്കീസ് ബാവയും അയർലൻഡിലെ പഠനകാലത്ത്

മലങ്കര യാക്കോബായ സുറിയാനി സഭയുടെ പു​തി​യ കാ​തോ​ലി​ക്ക ബാ​വ ഡോ. ​ജോ​സ​ഫ് മാ​ർ ഗ്രി​ഗോ​റി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്തയും ആ​ഗോ​ള സു​റി​യാ​നി ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ മേ​ല​ധ്യ​ക്ഷ​ൻ ഇ​ഗ്നാ​ത്തി​യോ​സ് അ​പ്രേം ര​ണ്ടാ​മ​ൻ പാ​ത്രി​യാ​ർ​ക്കീ​സ് ബാ​വയും തമ്മിൽ അപൂർവ പ്രത്യേകതയുണ്ട്. ജോ​സ​ഫ് മാ​ർ ഗ്രി​ഗോ​റി​യോ​സും ഇ​ഗ്നാ​ത്തി​യോ​സ് അ​പ്രേം ര​ണ്ടാ​മ​നും അയർലൻഡിൽ സഹപാഠികളായിരുന്നു.

എ​റ​ണാ​കു​ളം മ​ഹാ​രാ​ജാ​സ് കോ​ള​ജി​ൽ ​നി​ന്ന് സാ​മ്പ​ത്തി​ക​ ശാ​സ്ത്ര​ത്തി​ൽ ബി​രു​ദം നേ​ടിയ ശേഷം അ​യ​ർ​ല​ൻ​ഡി​ലാ​യി​രു​ന്നു കാ​തോ​ലി​ക്ക ബാ​വയുടെ എം.​ഫി​ൽ അ​ട​ക്ക​മു​ള്ള ഉ​ന്ന​ത​പ​ഠ​നം. ജോ​സ​ഫ് മാർ ഗ്രി​ഗോ​റി​യോ​സ് റമ്പാനായിരുന്ന കാലം മുതൽ ഇരുവരും സുഹൃത്ത് ബന്ധം പുലർത്തിയിരുന്നു. സഹപാഠി കഴിഞ്ഞ ദിവസം പാ​ത്രി​യാ​ർ​ക്കീ​സ് ബാ​വ എന്ന നിലയിൽ ജോ​സ​ഫ് മാ​ർ ഗ്രി​ഗോ​റി​യോ​സിനെ ശ്രേഷ്ഠ കാ​തോ​ലി​ക്ക ബാ​വയായി നിയോഗിച്ച് കൊണ്ട് പ്രഖ്യാപനം നടത്തിയതും ശ്രദ്ധേയമായി.

മുൻഗാമി ബ​സേ​ലി​യോ​സ് തോ​മ​സ് പ്ര​ഥ​മ​ൻ ബാ​വയോടൊപ്പം മെത്രാപ്പോലീത്തൻ ട്രസ്റ്റി, സുന്നഹദോസ് സെക്രട്ടറി, കാതോലിക്കസ് അസിസ്റ്റന്‍റ് അടക്കമുള്ള പദവികളിൽ ജോ​സ​ഫ് മാർ ഗ്രി​ഗോ​റി​യോ​സ് സേവനം ചെയ്തിരുന്നു. ജോ​സ​ഫ് മാ​ർ ഗ്രി​ഗോ​റി​യോ​സ് ധീ​ര​മാ​യി സ​ഭ​യെ ന​യി​ക്കു​മെ​ന്നാണ് പാ​ത്രി​യാ​ർ​ക്കീ​സ് ബാ​വ​ കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്.

കാ​തോ​ലി​ക്ക ബാ​വയും പാത്രിയർക്കീസ് ബാവയും

രണ്ട് പതിറ്റാണ്ടിലേറെ യാക്കോബായ സഭയുടെ ഉയർച്ചയുടെയും താഴ്ചയുടെയും ഘട്ടങ്ങളിലെല്ലാം തന്നെ സമഗ്രമായി നയിച്ച ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവയുടെ നിഴലായിരുന്നു ജോസഫ് മാർ ഗ്രിഗോറിയോസ്. സഭ സംഘർഷ മേഖലകളിൽ വിശ്വാസികളോടൊപ്പം സമരമുഖത്ത് ബാവ അണിനിരക്കുമ്പോൾ പിന്നണിയിൽ സമാധാന നീക്കങ്ങൾക്കും ചർച്ചകൾക്കുമെല്ലാം ചുക്കാൻ പിടിച്ചിരുന്നത് അന്ന് സുന്നഹദോസ് സെക്രട്ടറിയായിരുന്ന മാർ ഗ്രിഗോറിയോസായിരുന്നു. ആ വിശ്വസ്തതമൂലമാണ് തന്‍റെ വിൽപത്രത്തിലും പിൻഗാമിസ്ഥാനത്തേക്ക് മാർ ഗ്രിഗോറിയോസിന്‍റെ പേര് എഴുതിവെക്കാൻ ബാവ തയാറായതെന്നാണ് അടുപ്പക്കാർ പറയുന്നത്.

സഭ മേലധ്യക്ഷ സ്ഥാനത്തേക്കെത്തുമ്പോൾ മാർ ഗ്രിഗോറിയോസിനെ കാത്തിരിക്കുന്നത് നിരവധി വെല്ലുവിളികളാണ്. സഭ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധി നേരിടുന്ന ഘട്ടത്തിലാണ് അതിനെ നയിക്കാനുള്ള നിയോഗം ഇദ്ദേഹത്തിന്‍റെ ചുമലിലെത്തുന്നത്. 2017 ജൂലൈ മൂന്നിലെ സുപ്രീംകോടതി വിധിയും അതുണ്ടാക്കിയ പ്രതിസന്ധിയും മറികടക്കാൻ സഭക്കിതുവരെ കഴിഞ്ഞിട്ടില്ല. വിധിയുടെ ചുവടുപിടിച്ച് നിരവധി പള്ളികളാണ് ഇതിനകം നഷ്ടമായത്. മാർ ഗ്രിഗോറിയോസിന്‍റെ ഇടവകയായ മുളന്തുരുത്തി പള്ളിയും ഇക്കൂട്ടത്തിൽപെടും. പല പള്ളികളും ഏതുസമയവും നഷ്ടമാകുമെന്ന അവസ്ഥയിലുമാണ്.


ഒന്നുമില്ലായ്മയിൽ നിന്നായിരുന്നു തോമസ് പ്രഥമൻ ബാവ സഭയെ കെട്ടിപ്പടുത്തത്. എന്നാൽ, സുപ്രീംകോടതി വിധി വന്നതോടെ സഭയുടെ നിലനിൽപുതന്നെ പ്രതിസന്ധിയിലാകുകയായിരുന്നു. നിലവിലെ വിധിയെ മറികടക്കാൻ കഴിയുന്ന രീതിയിലുള്ള നിയമനടപടികളോ സർക്കാർ ഇടപെടലുകളോ ആണ് പ്രതിസന്ധി മറികടക്കാനുള്ള ഏക പോംവഴി. ഇതിന് സർക്കാറിനെയടക്കം സമ്മർദത്തിലാക്കുകയെന്ന ശ്രമകരമായ ദൗത്യവും ഇദ്ദേഹത്തിന് ഏറ്റെടുക്കേണ്ടിവരും. അതേസമയം, സഭകൾക്കതീതമായ സൗഹൃദവും വ്യക്തി ബന്ധങ്ങളുമുള്ള വ്യക്തിയാണ്​ മാർ ഗ്രിഗോറിയോസ്​. ഇത്​ പ്രശ്നങ്ങളെ നേരിടാൻ തുണയാകുമെന്നാണ്​ കരുതുന്നത്​.

പെ​രു​മ്പി​ള്ളി സെൻറ് ജെ​യിം​സ് തി​യോ​ള​ജി​ക്ക​ൽ സെ​മി​നാ​രി​യി​ലാ​യി​രു​ന്നു വൈ​ദി​ക പ​ഠ​നം. 1974ൽ ​ശെ​മ്മാ​ശ പ​ട്ട​വും 1984ൽ ​ക​ശ്ശീ​ശ പ​ട്ട​വും നേ​ടി. തു​ട​ർ​ന്ന് ബം​ഗ​ളൂ​രു​വി​ലും അ​മേ​രി​ക്ക​യി​ലും ഇം​ഗ്ല​ണ്ടി​ലും വി​വി​ധ പ​ള്ളി​ക​ളി​ൽ വൈ​ദി​ക​നാ​യി. കൊ​ച്ചി ഭ​ദ്രാ​സ​ന മെ​ത്രാ​പ്പോ​ലീ​ത്ത​യാ​യി​രു​ന്ന ഡോ. ​തോ​മ​സ് മാ​ർ ഒ​സ്താ​ത്തി​യോ​സ് സ്ഥാ​ന​ത്ത് ​നി​ന്ന് വി​ര​മി​ച്ച​പ്പോ​ൾ ഭ​ദ്രാ​സ​നപ​ള്ളി പ്ര​തി​പു​രു​ഷ​യോ​ഗം ചേ​ർ​ന്ന് ഇ​ദ്ദേ​ഹ​ത്തെ ആ ​സ്ഥാ​ന​ത്തേ​ക്ക് തെ​ര​ഞ്ഞെ​ടു​ത്തു.


1994 ജ​നു​വ​രി 16ന് 33-ാം ​വ​യ​സ്സി​ൽ മാർ ഗ്രി​ഗോ‍റി​യോ​സ് എ​ന്ന പേ​രി​ൽ പാ​ത്രി​യാ​ർ​ക്കീ​സ് ബാ​വ മെ​ത്രാ​പ്പോ​ലീ​ത്ത​യാ​യി വാ​ഴി​ച്ചു. ക​ഴി​ഞ്ഞ 30 വ​ർ​ഷ​മാ​യി ആ​സ്ഥാ​ന​ത്ത് തു​ട​രു​ന്ന ഇ​ദ്ദേ​ഹം ഇ​തോ​ടൊ​പ്പം 18 വ​ർ​ഷം സു​ന്ന​ഹ​ദോ​സ് സെ​ക്ര​ട്ട​റി​യാ​യും പ്ര​വ​ർ​ത്തി​ച്ചു. ബ​സേ​ലി​യോ​സ് തോ​മ​സ് പ്ര​ഥ​മ​ൻ ബാ​വ സ്ഥാ​നം ഒ​ഴി​ഞ്ഞ​തി​നെ​ തു​ട​ർ​ന്ന് 2019 ആ​ഗ​സ്റ്റ് 28നാണ് ​പു​ത്ത​ൻ​കു​രി​ശി​ൽ ചേ​ർ​ന്ന മ​ല​ങ്ക​ര അ​സോ​സി​യേ​ഷ​ൻ ജോ​സ​ഫ് മാ​ർ ഗ്രി​ഗോ​റി​യോ​സിനെ മെ​ത്രാ​പ്പോ​ലീ​ത്ത​ൻ ട്ര​സ്റ്റി​യാ​യി തെ​ര​ഞ്ഞെ​ടു​ത്തു. പിന്നീട് മ​ല​ങ്ക​ര മെ​ത്രാ​പ്പോ​ലീ​ത്ത​യു​മാ​യി. ഇ​തോ​ടൊ​പ്പം കാ​തോ​ലി​ക്ക ബാ​വ​യു​ടെ അ​നാ​രോ​ഗ്യ​ത്തെ ​തു​ട​ർ​ന്ന് കാ​തോ​ലി​ക്കോ​സ് അ​സി​സ്റ്റ​ൻ​റ്, സു​ന്ന​ഹ​ദോ​സ് അ​ധ്യ​ക്ഷ​സ്ഥാ​ന​ങ്ങ​ളും ഇ​ദ്ദേ​ഹ​മാ​ണ്​ വ​ഹി​ച്ച​ത്.

സ​ഭ​ക്ക് കീ​ഴി​ലു​ള്ള വി​വി​ധ കോ​ള​ജു​ക​ളു​ടെ മാ​നേ​ജ​റാ​യ മാ​ർ ഗ്രി​ഗോ​റി​യോ​സ് പ​ത്താ​മു​ട്ട​ത്തു​ള്ള സെൻറ് ഗി​റ്റ്സ് എ​ൻ​ജി​നീ​യ​റി​ങ് കോ​ള​ജ് പ്ര​സി​ഡ​ന്‍റ്, മ​ര​ട് ഗ്രി​ഗോ​റി​യ​ൻ പ​ബ്ലി​ക് സ്കൂ​ൾ സ്ഥാ​പ​ക​ൻ, ജോ​ർ​ജി​യ​ൻ ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ൾ മാ​നേ​ജ​ർ, ഏ​രൂ​ർ ജെ​യ്നി സെൻറ​ർ സ്പെ​ഷ​ൽ സ്കൂ​ൾ പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ങ്ങ​ളും വ​ഹി​ക്കു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mar Ignatius Aphrem Patriarch BavaJacobite ChurchSyriac Orthodox ChurchGregorios Joseph Metropolitan
News Summary - Gregorios Joseph Metropolitan and Mar Ignatius Aphrem Patriarch Bava are Classmates
Next Story