Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightSpiritualitychevron_rightകഅ്​ബ കഴുകുന്നതെങ്ങനെ?...

കഅ്​ബ കഴുകുന്നതെങ്ങനെ? വിശദീകരിച്ച്​ ഇരുഹറം കാര്യാലയം

text_fields
bookmark_border
കഅ്​ബ കഴുകുന്നതെങ്ങനെ? വിശദീകരിച്ച്​ ഇരുഹറം കാര്യാലയം
cancel

ജിദ്ദ: മക്കയിലെ വിശുദ്ധ ഗേഹം കഅ്​ബ കഴുകുന്നത്​ എങ്ങനെയാണെന്ന്​ വിശദീകരിച്ച്​ ഇരുഹറം കാര്യാലയം. ഇന്ന്​ കഅ്​ബ കഴുകൽ ചടങ്ങിന്​ മുന്നോടിയായാണ്​ കാര്യാലയം കഴുകൽ പ്രകൃയ സംബന്ധിച്ച്​ വിശദീകരിച്ചത്​. മൂന്ന്​ ഘട്ടങ്ങളായാണ്​ കഅ്​ബ കഴുകുന്നത്​. കഴുകുന്നതിന്​ ആവശ്യമായ വസ്​തുക്കൾ ഒരുക്കലാണ് ഒന്നാം ഘട്ടം​. 20 ലിറ്റർ സംസമാണ്​ കഅ്​ബ കഴുകുന്നതിന്​ ഉപയോഗിക്കുന്നത്​. അത്​ 10​ ലിറ്റർ ശേഷിയുള്ള വെള്ളി കൊണ്ട്​ നിർമിച്ച രണ്ട്​ ഗാലനുകളിൽ നിറക്കും. അതിൽ ഒരു ഗാലനിൽ 549 മില്ലി ത്വാഇഫ് റോസ് വാട്ടർ, 24 മില്ലി ഉയർന്ന ഗുണമേന്മയുള്ള ത്വാഇഫ്​ റോസ് ഓയിൽ, 24 മില്ലി അൽഹറം ഊദ്​ ഓയിൽ, മൂന്ന്​ മില്ലി കസ്​തൂരി എന്നിവ ഒഴിച്ച്​ മിശ്രിതമാക്കും.

ഉയർന്ന സാന്ദ്രതയുള്ള ഈ മിശ്രിതം കഅ്ബയുടെ​ ചുവരുകളിലും തറയിലും തേച്ചുപിടിപ്പിക്കും. മറ്റൊരു ഗാലനിലെ ഒരു ചേരുവയും ചേർക്കാത്ത 10​ ലിറ്റർ സംസം വെള്ളം കഅ്​ബയുടെ തറ കഴുകാനായി ഒഴിക്കും. സുഗന്ധ ദ്രവ്യമായി ഒരുക്കിയ മിശ്രിതത്തിൽ നിന്ന്​ അഞ്ച് ലിറ്റർ ഇതിന്​ ശേഷം ഉപയോഗിക്കും. കഴുകുന്ന പ്രക്രിയയ്ക്ക് മുമ്പ് കഅബയ്ക്കുള്ളിൽ മികച്ച തരം ഊദ് ഉപയോഗിച്ച് സുഗന്ധം പുകയ്​ക്കലും (ഫ്യൂമിഗേഷൻ) നടത്തും. ഇതിനായി ​ഏറ്റവും നല്ല ഊദ്​ അര കിലോ ആണ്​ ഉപയോഗിക്കുന്നത്​.

കഴുകുന്നതിനുള്ള ഉപകരണങ്ങൾ തയ്യാറാക്കലാണ് രണ്ടാം ഘട്ടം​. കഅ്​ബ കഴുകാൻ പ്രത്യേക ഉപകരണങ്ങളും വസ്​തുക്കളുമാണ്​ ഒരുക്കുന്നത്​. മേൽത്തരം പരുത്തി തുണിയുടെ കഷണങ്ങൾ ഒരുക്കുന്നതിലുൾപ്പെടും. ഇരുഹറമുകളുടെ ചിഹ്നം കൊണ്ട് എംബ്രോയ്​ഡറി ചെയ്​തതാണ്​ ഇവ. കഅ്​ബയുടെ ഭിത്തികളും തറയും തുടക്കുന്നതിനും വൃത്തിയാക്കുന്നതിനാണ്​​ ഇത്​ ഉപയോഗിക്കുന്നത്​.​ തുടയ്ക്കുന്നതിന് മുമ്പ് ഈ തുണിക്കഷണങ്ങളിൽ ഊദ് തൈലം പുരട്ടും.

ഭിത്തികളും തറയും കഴുകിയശേഷം ഉണക്കുന്ന ഘട്ടമാണ് മൂന്നാം ഘട്ടം. ഇതിനായി വെള്ളി ഹാൻഡിൽ കൊണ്ട് സജ്ജീകരിച്ചിരിക്കുന്ന ഉപകരണങ്ങളാണ്​ ഉപയോഗിക്കുന്നത്​. അവയിൽ ഇരുഹറം കാര്യാലയത്തി​ന്റെ ലോഗോ ഒട്ടിച്ചിരിക്കും. ഇതുപയോഗിച്ച്​ കഅബക്കുള്ളിലെ നനവ്​ ഉണക്കും. ഇതോടെ കഅ്​ബ കഴുകൽ പ്രകൃയ പൂർത്തിയാകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kaaba
News Summary - How to wash Kaaba
Next Story