Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightWomanchevron_rightപ്ര​വാ​സ​ത്തി​ലെ...

പ്ര​വാ​സ​ത്തി​ലെ കൊ​ട്ടും പാ​ട്ടും ബാ​ക്കി​യാ​ക്കി ഗാ​യി​ക​യാ​യ അ​മ്മ​യും ത​ബ​ലി​സ്റ്റ് മ​ക​നും നാ​ട്ടി​ലേ​ക്ക്

text_fields
bookmark_border
പ്ര​വാ​സ​ത്തി​ലെ കൊ​ട്ടും പാ​ട്ടും ബാ​ക്കി​യാ​ക്കി ഗാ​യി​ക​യാ​യ അ​മ്മ​യും ത​ബ​ലി​സ്റ്റ് മ​ക​നും നാ​ട്ടി​ലേ​ക്ക്
cancel
camera_alt

ആ​ൽ​വി​ൻ ദീ​പു, അ​നി​ല

ജു​ബൈ​ൽ : കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​ക​ളി​ലെ വേ​ദി​ക​ളി​ൽ നി​റ​ഞ്ഞു പാ​ടി​യ അ​നി​ല​യും അ​മ്മ​യു​ടെ ഗാ​ന​മേ​ള വേ​ദി​ക​ളി​ലെ സ്ഥി​രം ത​ബ​ലി​സ്റ്റാ​യി​രു​ന്ന മ​ക​ൻ ആ​ൽ​വി​ൻ ദീ​പു​വും പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്നു. സ്വ​ര മാ​ധു​രി​കൊ​ണ്ട് പ്ര​വാ​സ ഹൃ​ദ​യ​ങ്ങ​ൾ കീ​ഴ​ട​ക്കി​യ തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യും ജു​ബൈ​ൽ അ​ൽ-​മ​ന ആ​ശു​പ​ത്രി​യി​ലെ ന​ഴ്‌​സു​മാ​യ അ​നി​ല ദീ​പു ആ​തു​ര സേ​വ​ന​ത്തോ​ടൊ​പ്പം ഗാ​നാ​ലാ​പ​ന​വു​മാ​യി ശ്ര​ദ്ധേ​യ​മാ​വു​ക​യാ​യി​രു​ന്നു. അ​മ്മ​യു​ടെ പാ​ട്ടി​നു ഡ്രം​സ് വാ​യി​ച്ചാ​ണ് പ​ത്ത് വ​യ​സ്സു​ള്ള മ​ക​ൻ ആ​ൽ​വി​ൻ താ​ര​മാ​യ​ത്. ഡ്രം​സ് കൂ​ടാ​തെ ത​ബ​ല , റി​ഥം പാ​ഡ് എ​ന്നീ സം​ഗീ​തോ​പ​ക​ര​ണ​ങ്ങ​ളും ആ​ൽ​വി​ന് ന​ന്നാ​യി വ​ഴ​ങ്ങും. ഇ​രു​വ​രും നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന​ത് മേ​ഖ​ല​യി​ലെ സം​ഗീ​ത വേ​ദി​ക​ൾ​ക്ക് വ​ലി​യ ന​ഷ്ട​മാ​ണ് ഉ​ണ്ടാ​ക്കു​ക.

പേ​രൂ​ർ​ക്ക​ട എം.​ജി ന​ഗ​റി​ൽ കാ​ഞ്ഞി​രം​വി​ള വീ​ട്ടി​ൽ ഡി. ​ശാ​മു​വേ​ൽ-​സ്വ​ർ​ണ​മ്മ ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​യ അ​നി​ല സാ​ൽ​വേ​ഷ​ൻ ആ​ർ​മി സ്കൂ​ളി​ൽ നാ​ലി​ൽ പ​ഠി​ക്കു​മ്പോ​ൾ പ​ദ്യ​പാ​രാ​യ​ണ​ത്തി​ൽ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വെ​ച്ച​തോ​ടെ​യാ​ണ് സം​ഗീ​ത രം​ഗ​ത്തേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​ത്. അ​തേ സ്കൂ​ളി​ലെ അ​ധ്യാ​പി​ക​യാ​യി​രു​ന്ന ഗ്രേ​യ്സ് അ​നി​ല​യു​ടെ ക​ഴി​വു​ക​ൾ ക​ണ്ടെ​ത്തി പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഒ​രു​വ​ർ​ഷ​ത്തോ​ളം ഹ​രി​ഹ​ര​ൻ മാ​ഷി​ന്റെ ശി​ക്ഷ​ണ​ത്തി​ൽ സം​ഗീ​തം പ​ഠി​ച്ചു. കോ​ള​ജ് വി​ദ്യാ​ഭ്യാ​സ​ത്തി​ന് ശേ​ഷം ന​ഴ്സി​ങ് പൂ​ർ​ത്തി​യാ​ക്കി ആ​ന്ധ്ര, മ​ഹാ​രാ​ഷ്ട്ര, തി​രു​വ​ന​ന്ത​പു​രം എ​ന്നി​വി​ട​ങ്ങ​ളി​ലെ ആ​ശു​പ​ത്രി​ക​ളി​ൽ ജോ​ലി നോ​ക്കു​മ്പോ​ഴും സം​ഗീ​തം കൈ​വി​ട്ടി​ല്ല. 2014ൽ ​സൗ​ദി​യി​ൽ എ​ത്തി. 2016ൽ ​ത​നി​മ സം​ഘ​ടി​പ്പി​ച്ച ഒ.​എ​ൻ.​വി അ​നു​സ്മ​ര​ണ​ത്തി​ൽ പ​ങ്കെ​ടു​ത്ത് ഗാ​നം ആ​ല​പി​ച്ച​തോ​ടെ​യാ​ണ് ജു​ബൈ​ലി​ലെ പൊ​തു​വേ​ദി​ക​ളി​ൽ ഇ​ടം ല​ഭി​ക്കു​ന്ന​ത്.

കെ.​എ​സ് ചി​ത്ര​യെ വ​ള​രെ​യ​ധി​കം ഇ​ഷ്ട​പ്പെ​ടു​ന്ന അ​നി​ല വേ​ദി​ക​ളി​ൽ അ​വ​രു​ടെ മെ​ല​ഡി ഗാ​ന​ങ്ങ​ളാ​ണ് ഭൂ​രി​പ​ക്ഷ​വും പാ​ടു​ന്ന​ത്. ക​ഴി​ഞ്ഞ​വ​ർ​ഷം ‘ഗ​ൾ​ഫ് മാ​ധ്യ​മം’ റി​യാ​ദി​ൽ സം​ഘ​ടി​പ്പി​ച്ച അ​ഹ്‌​ല​ൻ കേ​ര​ള​യി​ൽ ചി​ത്ര​യു​ടെ പാ​ട്ടു​മ​ത്സ​ര​ത്തി​ൽ പ്രാ​ഥ​മി​ക റൗ​ണ്ടി​ൽ വി​ജ​യി​ച്ചി​രു​ന്നു. റി​യാ​ദി​ൽ ന​ട​ന്ന ഫൈ​ന​ലി​ൽ വി​ജ​യം ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ല്ലെ​ങ്കി​ലും ത​ന്റെ മാ​ന​സ ഗു​രു​വാ​യ കെ. ​എ​സ്. ചി​ത്ര​യെ നേ​രി​ട്ട് കാ​ണു​വാ​നും ഒ​പ്പം നി​ൽ​ക്കു​വാ​നും ക​ഴി​ഞ്ഞ​തി​ലെ ആ​ന​ന്ദം പ​റ​ഞ്ഞ​റി​യി​ക്കാ​ൻ ക​ഴി​യി​ല്ല. അ​ഹ്‌​ല​ൻ കേ​ര​ള​യു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഗ​ൾ​ഫ് മാ​ധ്യ​മം ജു​ബൈ​ൽ ലു​ലു​വി​ൽ സം​ഘ​ടി​പ്പി​ച്ച ചി​ത്ര​യു​ടെ ഗാ​ന​ങ്ങ​ൾ കോ​ർ​ത്തി​ണ​ക്കി​യ റോ​ഡ്ഷോ ന​യി​ച്ച​തും അ​നി​ല​യാ​യി​രു​ന്നു. ത​ബു​ക്, റി​യാ​ദ്, അ​ൽ ഹ​സ്സ, ഖോ​ബാ​ർ, ദ​മ്മാം, രാ​സ്ത​നൂ​റാ, ജു​ബൈ​ൽ സ്റ്റേ​ജു​ക​ളി​ൽ പാ​ടു​വാ​ൻ ക​ഴി​ഞ്ഞു.

മ​ല​യാ​ളം, ത​മി​ഴ്, ഹി​ന്ദി പാ​ട്ടു​ക​ൾ പാ​ടു​മാ​യി​രു​ന്നു. റി​യാ​ദി​ൽ സൗ​ദി ക​ലാ​സം​ഗം ഗ്രൂ​പ്പി​ലെ​യും ദ​മ്മാം സ്കോ​ർ​പ്പി​യോ​ൺ ആ​ൻ​ഡ് അ​റേ​ബ്യ​ൻ ഈ​ഗി​ൾ​സി​ന്റെ​യും അം​ഗം ആ​ണ് അ​വ​രു​ടെ നി​ര​വ​ധി വേ​ദി​ക​ളി​ൽ പാ​ടാ​ൻ ക​ഴി​ഞ്ഞു . സി​നി​മ പി​ന്ന​ണി ഗാ​യ​ക​ർ വി​ൽ​സ്വ​രാ​ജ് , കൊ​ല്ലം ഷാ​ഫി എ​ന്നി​വ​ർ​ക്കൊ​പ്പം പാ​ടാ​ൻ സാ​ധി​ച്ചു. സൗ​ദി​യി​ൽ വ​ന്ന ശേ​ഷം ചാ​ന​ൽ ഇ​ന്റ​ർ​വ്യൂ പ​ങ്കെ​ടു​ത്തു നി​ര​വ​ധി ആ​ൽ​ബ​ങ്ങ​ളും മാ​പ്പി​ള​പ്പാ​ട്ടു​ക​ളും പാ​ടാ​ൻ സാ​ധി​ച്ചു.

‘അ​ന​ന്ത​പു​രി അ​സോ​സി​യേ​ഷ​ൻ’ ന​ട​ത്തി​യ പ്രോ​ഗ്രാ​മി​ൽ അ​മ്മ​യു​ടെ പാ​ട്ടി​നു ത​ബ​ല വാ​യി​ച്ചും ‘സ്കാ​ൻ’ ദ​മ്മാം ന​ട​ത്തി​യ വാ​ർ​ഷി​ക​ത്തി​ന് അ​മ്മ​യു​ടെ പാ​ട്ടി​നു ഡ്രം​സ് വാ​യി​ച്ചു മ​ക​ൻ ഒ​മ്പ​താം വ​യ​സ്സി​ൽ സം​ഗീ​ത ലോ​ക​ത്തേ​ക്ക് വ​ര​വ് അ​റി​യി​ച്ചു. സ്കോ​ർ​പ്പി​യോ​ൺ , ബീ​ഡ്സ് ഓ​ർ​ക്ക​സ്ട്ര, റി​യാ​ദ് ഗോ​ൾ​ഡ​ൻ ഗ്രേ​പ്സ് എ​ന്ന ട്രൂ​പ്പി​ലും ലൈ​വ് ഗാ​ന​മേ​ള​ക്ക് ഡ്രം​സ് വാ​യി​ച്ചു. പോ​ൾ വ​ർ​ഗീ​സി​ന്റെ നേ​തൃ​ത്വ​ത്തി​ൽ സ​ന്തു സ​ന്തോ​ഷ് ന​യി​ക്കു​ന്ന ‘സൗ​ദി പാ​ട്ടു​കൂ​ട്ടം’ എ​ന്ന നാ​ട​ൻ പാ​ട്ടു​ഗ്രൂ​പ്പി​ൽ ചേ​ർ​ന്ന​തോ​ടു കൂ​ടെ അ​മ്മ​യു​ടെ​യും മോ​ന്റെ​യും ക​ലാ​ജീ​വി​ത​ത്തി​ന്റെ ധ​ന്യ മു​ഹൂ​ർ​ത്ത​ങ്ങ​ൾ ആ​യി​രു​ന്നു. നാ​ഷ​ന​ൽ അ​വാ​ർ​ഡ് വി​ന്ന​ർ നാ​ഞ്ചി​യ​മ്മ​ക്ക് വേ​ണ്ടി ഡ്രം​സ് വാ​യി​ക്കാ​നു​ള്ള ഭാ​ഗ്യം ആ​ൽ​വി​ൻ ദീ​പു​വി​നു​ണ്ടാ​യി. നാ​ട​ൻ പാ​ട്ട് ഗാ​യി​ക പ്ര​സീ​ത ചാ​ല​ക്കു​ടി​ക്കും, അ​മ്മ പാ​ടി​യ നാ​ട​ൻ പാ​ട്ടു​ക​ൾ​ക്കും ഡ്രം​സ് വാ​യി​ച്ചു.

റി​യാ​ദ് , അ​ൽ​ഹ​സ്സ , ഖോ​ബാ​ർ , ദ​മ്മാം ലു​ലു , ജു​ബൈ​ൽ ലു​ലു വേ​ദി​ക​ൾ ഡ്രം​സ് വാ​യി​ച്ചു ഒ​ട്ട​ന​വ​ധി പ്രോ​ത്സാ​ഹ​ന​ങ്ങ​ളും സ​മ്മാ​ന​ങ്ങ​ളും ക​ര​സ്ഥ​മാ​ക്കി​യി​ട്ടു​ണ്ട്. അ​നി​ല​യു​ടെ ഭ​ർ​ത്താ​വ് ജു​ബൈ​ൽ അ​ന​ബീ​ബ് ക​മ്പ​നി​യി​ൽ സേ​ഫ്റ്റി ഓ​ഫീ​സ​ർ ദീ​പു​വാ​ണ് അ​മ്മ​യ്ക്കും മ​ക​നും എ​ല്ലാ പ്രോ​ത്സാ​ഹ​ന​വും ന​ൽ​കി ഒ​പ്പം നി​ൽ​ക്കു​ന്ന​ത്. ഈ ​മാ​സം 20നു ​ഇ​രു​വ​രും നാ​ട്ടി​ലേ​ക്ക് യാ​ത്ര​യാ​കും ഏ​ഴി​ൽ പ​ഠി​ക്കു​ന്ന ആ​ൽ​വി​ൻ ദീ​പു വി​നു ഒ​ന്നി​ൽ പ​ഠി​ക്കു​ന്ന സ​ഹോ​ദ​ര​നു​ണ്ട്; ആ​ൽ​ഫി​ൻ ദീ​പു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:singer mothertablist sonsongs in exile
News Summary - A singer mother and tablist son have left behind their songs in exile. to
Next Story