തീരദേശത്ത് നിന്നും ആദ്യ വനിതാ പൈലറ്റായി ജെനി ജെറോം; അഭിനന്ദിച്ച് ശൈലജ ടീച്ചർ
text_fieldsതിരുവനന്തപുരം: തീരദേശത്ത് നിന്നുമുള്ള ആദ്യ വനിതാ പൈലറ്റായി ചരിത്രം കുറിച്ചിരിക്കുകയാണ് ജെനി ജെറോം. കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ കൊമേഴ്സ്യൽ പൈലറ്റായ ജെനിയാണ് (23) ഇന്നു രാത്രി 10.25 നു ഷാർജയിൽ നിന്ന് തിരുവനന്തപുരത്തേക്കു തിരിച്ച എയർ അറേബ്യ വിമാനം സഹപൈലറ്റായി നിയന്ത്രിക്കുന്നത്. കോവളം കരുങ്കുളം സ്വദേശിനി ബിയാട്രസിെൻറയും, ജറോമിേൻറയും മകളും മാസ് ഷാർജ മെമ്പറുമാണ് ജെനി ജേറോം.
ജെനി ജെറോമിെൻറ നേട്ടത്തിൽ അവളെ വാതോരാതെ പുകഴ്ത്തിയിരിക്കുകയാണ് മുൻ ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചർ. ഇത്തരം കർമപഥത്തിലേക്ക് സ്ത്രീകൾ കടന്നു വരുന്നത് ഏറെ അഭിമാനം നൽക്കുന്ന ഒന്നാണെന്ന് ശൈലജ ടിച്ചർ പറഞ്ഞു. സ്വപ്നങ്ങളെ സ്വപ്നങ്ങളായി മാത്രം കാണാതെ അതിനായി പ്രയത്നിച്ച് സാക്ഷാത്കരിക്കുന്ന യുവത്വം വരും തലമുറയ്ക്ക് മാതൃകയാണ്. തീരദേശ മേഖലയായ കൊച്ചുതുറയിൽ നിന്നും വാനോളം ഉയരുകയാണ് ഈ പെൺകരുത്തെന്നും ശൈലജ ടീച്ചർ ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിൽ പറഞ്ഞു.
ശൈലജ ടീച്ചറുടെ ഫേസ്ബുക്ക് പോസ്റ്റ്
ജെനി ജെറോം ഒരു പുതുചരിത്രം കുറിക്കുകയാണ്. കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ കൊമേഴ്സ്യൽ പൈലറ്റ് ആണ് ജെനി. കോവളം കരുംങ്കുളം സ്വദേശിനി ബിയാട്രസിൻ്റെയും, ജറോമിേൻറയും മകളും മാസ് ഷാർജ മെമ്പറുമാണ് ജെനി ജേറോം. ഇത്തരം കർമപഥത്തിലേക്ക് സ്ത്രീകൾ കടന്നു വരുന്നത് ഏറെ അഭിമാനം നൽക്കുന്ന ഒന്നാണ്. എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് ജെനിക്ക് പൈലറ്റായി മാറണം എന്ന ആഗ്രഹം ജനിക്കുന്നത്. സ്വപ്നങ്ങളെ സ്വപ്നങ്ങളായി മാത്രം കാണാതെ അതിനായി പ്രയത്നിച്ച് സാക്ഷാത്കരിക്കുന്ന യുവത്വം വരും തലമുറയ്ക്ക് മാതൃകയാണ്. തീരദേശ മേഖലയായ കൊച്ചുതുറയിൽ നിന്നും വാനോളം ഉയരുകയാണ് ഈ പെൺകരുത്ത്.
ഇന്ന് ഷാർജയിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള എയർ അറേബ്യ (G9-449) ഫ്ലൈറ്റിൻ്റെ കോ-പൈലറ്റ് ആയി തിരുവനന്തപുരത്തേക്ക് ജെനി യാത്ര തിരിക്കുന്നു. ജെനി ജറോമിന് എല്ലാവിധ ആശംസകളും നേരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.