വരയും വരിയും ചേര്‍ന്ന കഥകള്‍; ഇത് ഫാത്തിമ ഹക്കീമിന്‍െറ പെയിന്‍റിങ്
text_fieldsകോഴിക്കോട്: വരയും വരിയും ചേര്‍ത്ത കഥകളാണ് ഫാത്തിമ ഹക്കീമിന്‍െറ ഒരോ പെയിന്‍റിങ്ങുകളും. ഓരോ ചിത്രങ്ങളും കവിതയാകുമ്പോള്‍ അതില്‍ ഒരോ കഥകളും ഒളിഞ്ഞിരിക്കുന്നു. പെയിന്‍റിങ് ബ്രഷ് ഉപയോഗിക്കാതെ കൈകള്‍കൊണ്ടും കാലുകള്‍കൊണ്ടും തീര്‍ത്ത വിസ്മയമാണ് ഒരോ ചിത്രവും. വരയും വരിയും ഒന്നുചേരുന്ന കൊല്ലം കരിക്കോട് സ്വദേശിയായ ഫാത്തിമ ഹക്കീമിന്‍െറ ചിത്രപ്രദര്‍ശനം 'അറോറ' ലളിതകലാ അക്കാദമി ആര്‍ട്ട് ഗാലറിയില്‍ തുടങ്ങി.
പ്രദര്‍ശനത്തിന്‍െറ ഉദ്ഘാടനം പിന്നണി ഗായകനും സംഗീതസംവിധായകനുമായ ഷഹബാസ് അമന്‍ നിര്‍വഹിച്ചു. അക്രിലിക്കിലും ജലച്ചായത്തിലുമുള്ള 27 ചിത്രങ്ങളാണുള്ളത്. വരകള്‍ക്കൊപ്പം കവിതയും ഒരോ ചിത്രങ്ങള്‍ക്കൊപ്പവും ഉണ്ടെന്നതാണ് പ്രത്യേകത. വരകളോടുള്ള പ്രണയമാണ് ആര്‍ക്കിടെക്ട് ജോലി ഉപേക്ഷിച്ച് മുഴുനീള ചിത്രകാരിയാകാന്‍ ഫാത്തിമയെ പ്രേരിപ്പിച്ചത്. ചെറുപ്പത്തിലെ രോഗങ്ങളെ അതിജീവിച്ചാണ് ചിത്രരചനയില്‍ കഴിവുതെളിയിച്ചത്.
ശാസ്ത്രീയമായി ചിത്രരചന അഭ്യസിച്ചിട്ടില്ളെങ്കിലും സ്കൂള്‍ കാലഘട്ടത്തില്‍തന്നെ വരച്ചുതുടങ്ങിയിരുന്നു. ചിത്രങ്ങളില്‍ ബ്രഷ് ഉപയോഗിച്ചിട്ടില്ളെന്നതാണ് പ്രത്യേകത. കൈകൊണ്ടും കാല്‍ കൊണ്ടുമെല്ലാമാണ് ഫാത്തിമയുടെ വര. പ്രകൃതിയിലെ വര്‍ണവൈവിധ്യങ്ങള്‍, ഓര്‍മചിത്രങ്ങള്‍, ഇനിയും സ്വതന്ത്രമാകാത്ത സ്ത്രീത്വം, മനുഷ്യന്‍െറ വിവിധ ഭാവങ്ങള്‍ തുടങ്ങിയവയെല്ലാം ചിത്രങ്ങളില്‍ കാണാം.
രാവിലെ 11 മുതല്‍ വൈകീട്ട് ഏഴുവരെയുള്ള പ്രദര്‍ശനം 25ന് സമാപിക്കും. ഭിന്നശേഷിയുള്ള കുട്ടികളെ സഹായിക്കാനായി ഫാത്തിമ രൂപവത്കരിക്കുന്ന ട്രസ്റ്റിന്‍െറ പ്രവര്‍ത്തനത്തിന്‍െറ ഭാഗമായാണ് പ്രദര്‍ശനം. ഫാത്തിമയുടെ ആദ്യപ്രദര്‍ശനമാണ് ആര്‍ട്ട് ഗാലറിയിലേത്. ഡോ. എം.എ. അബ്ദുല്‍ ഹക്കീമിന്‍െറയും ഹനീസയുടെയും മകളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.