‘കാൻസർ വാർഡിലെ ചിരി’യുമായി ഇന്നസെൻറ് സോണിയക്കു മുന്നിൽ
text_fieldsന്യൂഡൽഹി: ഇന്നെസൻറ് എം.പിഅർബുദത്തെക്കുറിച്ച് എഴുതിയ ‘കാൻസർ വാർഡിലെ ചിരി’ എന്ന ഗ്രന്ഥത്തിെൻറ ഇറ്റാലിയൻ പരിഭാഷ ഇറ്റലിക്കാരിയായ മുൻ കോൺഗ്രസ് അധ്യക്ഷ സോണിയഗാന്ധിക്ക് കൈമാറി. ഇറ്റലിയിലെ പ്രമുഖ തത്ത്വചിന്തകയും എഴുത്തുകാരിയുമായ ഡോ. സബ്രീന ലേ ഇറ്റാലിയൻ ഭാഷയിലേക്ക് വിവർത്തനം ചെയ്ത കൃതിയാണ് ഇന്നസെൻറ് കൈമാറിയത്.
നേരത്തേ പാർലമെൻറിൽ തെൻറ അർബുദ അനുഭവങ്ങൾ വിവരിച്ചശേഷം ഇന്നസെൻറിനോട് ചികിത്സ സംബന്ധമായ വിവരങ്ങൾ സോണിയ ഗാന്ധി ആരാഞ്ഞിരുന്നു. അതിനുശേഷമാണ് സോണിയയുടെ പഴയ മാതൃഭാഷയിലേക്ക് പരിഭാഷപ്പെടുത്തിയ കൃതി അവർക്ക് സമ്മാനിക്കാൻ ഇന്നസെൻറ് തീരുമാനിച്ചത്.
ഗ്രീക്ക്, ലാറ്റിൻ, ഹീബ്രൂ ഭാഷകളിൽ കൂടി അവഗാഹമുള്ള, അരിസ്റ്റോട്ടിലിെൻറ തത്ത്വചിന്തയിൽ ഡോക്ടറേറ്റ് നേടിയ സബ്രീന റോമിലെ പ്രസിദ്ധമായ സാപിയെൻസ സർവകലാശാലയിലാണ് പഠിച്ചത്. പടിഞ്ഞാറിനും ഇസ്ലാമിനുമിടയിലുള്ള വിടവ് ഇല്ലാതാക്കാനും വിവിധ മതങ്ങളും സംസ്കാരങ്ങളും തമ്മിലുള്ള സംവാദങ്ങൾ സാധ്യമാക്കാനും ‘തവസുൽ യൂറോപ്’ എന്ന പേരിൽ സബ്രീന തുടങ്ങിയ ഫൗണ്ടേഷൻ ആഗോളതലത്തിൽ ഇതിനകം ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്.
ഖുർആെൻറ സമകാലിക ഇംഗ്ലീഷ് പരിഭാഷയുടെ ഇറ്റാലിയൻ തർജമ എഴുതിയ അവർ ഭഗവദ്ഗീത ഇറ്റാലിയൻ ഭാഷയിലേക്ക് മൊഴിമാറ്റം നടത്താനുള്ള ശ്രമത്തിലാണ്. ഇറ്റലിയിലേക്ക് കുടിയേറിയ മലയാളിയായ ഡോ. അബ്ദുൽ ലത്തീഫ് ചാലിക്കണ്ടിയാണ് ഭർത്താവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.