നമ്മ മെട്രോ സ്റ്റേഷനുകളിലെ ഫീഡർ ബസുകൾ 300 ആക്കും
text_fieldsബംഗളൂരു: നമ്മ മെട്രോ സ്റ്റേഷനുകളുമായി ബന്ധിപ്പിച്ച് ബി.എം.ടി.സി ഡിസംബർ അവസാനത്തോടെ 120 നോൺ എ.സി ഇലക്ട്രിക് മിനി ഫീഡർ ബസ് സർവിസുകൾ തുടങ്ങും.
തുടർ യാത്രാസൗകര്യം ഉറപ്പുവരുത്തുന്നത് ലക്ഷ്യമിട്ടാണ് കൂടുതൽ ഫീഡർ സർവിസുകൾ ആരംഭിക്കുന്നത്. അടുത്തവർഷം ഏപ്രിലോടെ ഫീഡർ സർവിസുകളുടെ എണ്ണം 300 ആയി ഉയർത്തും.
നിലവിൽ 30 റൂട്ടുകളിലായി 121 ബസുകളാണ് ഫീഡർ സർവിസ് നടത്തുന്നത്. പ്രതിദിനം 1847 ട്രിപ്പുകൾ ഓടുന്നുണ്ട്. നഗരത്തിലെ കൂടുതൽ മേഖലകളിലേക്ക് മെട്രോ പാത എത്തിയതോടെയാണ് ഫീഡർ സർവിസുകൾ വ്യാപിപ്പിക്കുന്നത്. മെട്രോ സർവിസുള്ള റൂട്ടുകളിൽ ബി.എം.ടി.സിയുടെ നേരത്തെയുള്ള ബസുകൾ പുനഃക്രമീകരിക്കും. ബനശങ്കരി മെട്രോ സ്റ്റേഷനെയും ബി.ടി.എം ലേഔട്ടിനെയും ബന്ധിപ്പിച്ച് ആരംഭിച്ച ഫീഡർ സർവിസ് ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡി ഉദ്ഘാടനം ചെയ്തു. റൂട്ട് നമ്പർ എം.എഫ്-21 ബസ് ബനശങ്കരി മെട്രോ സ്റ്റേഷനിൽനിന്ന് പുറപ്പെട്ട് ജെ.പി നഗർ സിക്സ്ത്ത് ഫെയ്സ്, ഡെൽമിയ, ജെ.പി നഗർ തേഡ് ഫെയ്സ്, മഡിവാള ലേക്ക്, മഹാദേശനഗർ വഴി ബി.ടി.എം ലേഔട്ട് ബി.എം.ടി.സി ബസ് ടെർമിനലിലെത്തും.
മെട്രോ ഫീഡർ ബസ് സർവിസുകൾ ഇങ്ങനെ (ബസ് നമ്പർ, ഓടുന്ന വഴി ക്രമത്തിൽ)
- റൂട്ട് നമ്പർ എം.എഫ് 1 സി: കെ.ആർ പുരം മെട്രോ-സിൽക്ക് ബോർഡ്
- എം.എഫ് 1 ഇ: ബൈയ്യപ്പനഹള്ളി എസ്.എം.വി.ടി റെയിൽവേ സ്റ്റേഷൻ-ചന്നസന്ദ്ര
- എം.എഫ് 1 ജി: പട്ടാന്തൂർ അഗ്രഹാര മെട്രോ സ്റ്റേഷൻ-പട്ടാന്തൂർ അഗ്രഹാര മെട്രോ സ്റ്റേഷൻ (സർക്കിൾ)
- എം.എഫ് 1: കാടുഗോഡി മെട്രോ സ്റ്റേഷൻ-കന്നമംഗല
- എം.എഫ് 2: കെ.ആർ പുരം മെട്രോ-കെ.ആർ പുരം മെട്രോ (സർക്കിൾ)
- എം.എഫ് 3: കാടുഗോഡി മെട്രോ സ്റ്റേഷൻ-മാറത്തഹള്ളി
- എം.എഫ് 5: മഡിവാള-ബൈയ്യപ്പനഹള്ളി
- വി.എം.എഫ് 6: സിൽക്ക് ബോർഡ്-സ്വാമി വിവേകാനന്ദ റോഡ് മെട്രോ സ്റ്റേഷൻ
- എം.എഫ് 7: ബയ്യപ്പനഹള്ളി മെട്രോ-കനകഗിരി
- എം.എഫ്8 : കബൺ പാർക്ക് മെട്രോ-കബൺ പാർക്ക് (വസന്തനഗർ വഴി)
- എം.എഫ് 9: ഹൂഡി മെട്രോ-കെ.ആർ പുരം
- എം.എഫ് 12: വിജയനഗര-ബനശങ്കരി
- എം.എഫ് 14 :രാജരാജേശ്വരി മെട്രോ-ശ്രീനിവാസപുര ക്രോസ്
- എം.എഫ് 15: ജെ.പി നഗർ മെട്രോ-ജെ.പി നഗർ സെത് ബ്ലോക്ക്.
- എം.എഫ് 17 : ജയനഗർ മെട്രോ-വാദാരപാളയ
- എം.എഫ് 19: ജയനഗർ നയൻത്ത് ബ്ലോക്ക്-ജയനഗർ നയൻത്ത് ബ്ലോക്ക്
- എം.എഫ് 23: ജാലഹള്ളി മെട്രോ-ജാലഹള്ളി മെട്രോ (സർക്കിൾ)
- എം.എഫ് 23ബി: ജാലഹള്ളി മെട്രോ-ബി.ഇ.എൽ സർക്കിൾ
- എം.എഫ് 24: ജാലഹള്ളിമെട്രോ-ലഗരെ
- എം.എഫ് 28: വിദ്യാരണ്യപുര-ലഗരെ
- എം.എഫ് 34: കെങ്കേരി ടി.ടി.എം.സി-തലഗട്ടപുര
- എം.എഫ് 36: സിൽക്ക് ഇൻസ്റ്റിറ്റ്യൂട്ട് മെട്രോ-കുമ്പൽഗോട്
- എം.എഫ് 39: ജ്ഞാനഭാരതി മെട്രോ-രാമസന്ദ്ര
- എം.എഫ് 40: ജ്ഞാനഭാരതി മെട്രോ-ഉള്ളാൽ സാറ്റലൈറ്റ് ടൗൺ
- എം.എഫ് 42: കെങ്കേരി ടി.ടി.എം.സി-താവരക്കരെ
- എം.എഫ് 45: ബനശങ്കരി ടി.ടി.എം.സി-വിജയനഗർ ടി.ടി.എം.സി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.