മംഗളൂരു വിമാനത്താവളത്തിൽ സ്വർണം, നിക്കോട്ടിൻ പിടികൂടി
text_fieldsമംഗളൂരു: ദുബൈയിൽനിന്ന് അനധികൃതമായി കടത്തിയ സ്വർണവും നിക്കോട്ടിൻ ദ്രാവകവും മംഗളൂരു വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടി. എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ എത്തിയ യാത്രക്കാരുടെ പതിവ് പരിശോധനക്കിടെയാണ് കാസർകോട് സ്വദേശികൾ പിടിയിലായത്.
24 കാരറ്റുള്ള 625 ഗ്രാം സ്വർണം ശരീരത്തിൽ സമർഥമായി ഒളിപ്പിച്ച് കടത്തുകയായിരുന്നു. ഇതിന് 48,75,000 രൂപ വിലവരും. ഇവരുടെ ലഗേജിൽ നടത്തിയ പരിശോധനയിൽ ഇ-സിഗരറ്റിനായി പ്രത്യേകം രൂപകൽപന ചെയ്ത നിക്കോട്ടിൻ ദ്രാവകത്തിന്റെ 147 റീഫില്ലുകൾ കണ്ടെത്തി. ഇതിന് 1,41,134 രൂപ വിലവരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.