മുരുകമഠം മുൻ അഡ്മിനിസ്ട്രേറ്റർക്ക് ഹൈകോടതി ജാമ്യം
text_fieldsബംഗളൂരു: ചിത്രദുർഗയിലെ മുരുകമഠം മുൻ അഡ്മിനിസ്ട്രേറ്ററും മുൻ എം.എൽ.എയുമായ എസ്.കെ. ബസവരാജന് കർണാടക ഹൈകോടതി ജാമ്യം അനുവദിച്ചു.
ജസ്റ്റിസ് എസ്. രാച്ചയ്യ അധ്യക്ഷനായ ഹൈകോടതിയുടെ അവധിക്കാല ബെഞ്ചാണ് ജാമ്യാപേക്ഷയിൽ വാദം കേട്ടത്. ബസവരാജനെതിരായ കേസ് രാഷ്ട്രീയപ്രേരിതമാണെന്ന് ഹരജിക്കാരനുവേണ്ടി ഹാജരായ അഭിഭാഷകൻ ഹംസത്ത് പാഷ ചൂണ്ടിക്കാട്ടി.
മഠാധിപതി ശിവമൂർത്തി മുരുക ശരണരുവിനെതിരെ ക്രിമിനൽ ഗൂഢാലോചന നടത്തിയെന്ന കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുകയായിരുന്നു അദ്ദേഹം.
പ്രായപൂർത്തിയാവാത്ത പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ പോക്സോ കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ് മുരുക മഠാധിപതി ശിവമൂർത്തി മുരുക ശരണരു.
ശരണരുവിനെതിരെ മൈസൂരു നസർബാദ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തതിനുപിന്നാലെ അഡ്മിനിസ്ട്രേറ്റർക്കെതിരെ മഠാധിപതി മറു പരാതി നൽകുകയായിരുന്നു. ഈ രണ്ടു കേസുകളും പിന്നീട് ചിത്രദുർഗ പൊലീസിന് കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.