കോൺട്രാക്ടേഴ്സ് അസോ. പ്രസിഡന്റ് ഡി. കെംപണ്ണ അന്തരിച്ചു
text_fieldsബംഗളൂരു: കർണാടക സംസ്ഥാന കോൺട്രാക്ടേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഡി. കെംപണ്ണ (84) അന്തരിച്ചു. ജ്യോതിപുരയിലെ വസതിയിൽ വെച്ച് ഹൃദയാഘാതം മൂലമാണ് മരണം. ബി.ജെ.പി നേതൃത്വത്തിലുള്ള ബസവരാജ് ബൊമ്മൈ സർക്കാറിന്റെ സമയത്ത് കോൺട്രാക്ടർമാർ പദ്ധതികളുടെ 40 ശതമാനത്തോളം തുക ഉദ്യോഗസ്ഥർക്ക് കൈക്കൂലിയായി നൽകാൻ നിർബന്ധിതരാകുന്നുവെന്ന അദ്ദേഹത്തിന്റെ ആരോപണം രാഷ്ട്രീയ കോളിളക്കങ്ങൾക്ക് വഴിവെച്ചിരുന്നു. കെംപണ്ണയുടെ വിയോഗത്തിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ തുടങ്ങിയവർ അനുശോചിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.