കേരള സമാജം ദൂരവാണി നഗർ നോർക്ക കാർഡിനുള്ള അപേക്ഷകൾ സമർപ്പിച്ചു
text_fieldsബംഗളൂരു: നോർക്കയുടെ അംഗീകാരമുള്ള സംഘടനയായ കേരള സമാജം ദൂരവാണി നഗറിന്റെ പ്രസിഡന്റ് മുരളീധരൻ നായർ, ജനറൽ സെക്രട്ടറി ഡെന്നിസ് പോൾ എന്നിവരുടെ നേതൃത്വത്തിൽ സമാഹരിച്ച കേരള സർക്കാറിന്റെ പ്രവാസി മലയാളികൾക്കായുള്ള നോർക്ക ഇൻഷുറൻസ് / തിരിച്ചറിയൽ കാർഡിനുള്ള അപേക്ഷകൾ ഓഫിസ് മാനേജർ രാജൻ സി, സമാജം മെംബർ പുരുഷോത്തമൻ പി എന്നിവർ ചേർന്ന് നോർക്ക ഓഫിസിൽ സമർപ്പിച്ചു.
3000 കുടുംബങ്ങൾ അംഗങ്ങളായ സംഘടന 1957 മുതൽ വിദ്യാഭ്യാസ, കലാ, സാംസ്കാരിക, സാഹിത്യ രംഗത്ത് പ്രവർത്തിച്ചുവരുന്നു. 18 മുതൽ 70 വയസ്സുവരെയുള്ള പ്രവാസി മലയാളികൾക്ക് 372 രൂപയുടെ ഒറ്റത്തവണ പ്രീമിയത്തിലൂടെ മൂന്നുവർഷത്തേക്ക് അപകട മരണത്തിന് നാലു ലക്ഷം രൂപ ഇൻഷുറൻസ് പരിരക്ഷ ലഭിക്കും. ഭാഗികമായ അംഗവൈകല്യത്തിന് രണ്ടു ലക്ഷം രൂപവരെയുമാണ് പരിരക്ഷ ലഭിക്കുന്നത്.നോർക്ക തിരിച്ചറിയൽ കാർഡുള്ളവർക്ക് എളുപ്പത്തിൽ പ്രവാസി ക്ഷേമനിധിയിൽ അംഗത്വമെടുക്കാവുന്നതാണ്. കേരളത്തിനു പുറത്ത് താമസിക്കുന്നവർ പ്രവാസി ക്ഷേമനിധി അംഗത്വത്തിനുള്ള അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ട റെസിഡന്റ് സർട്ടിഫിക്കറ്റിന് പകരമായി നോർക്ക റൂട്സ് നൽകുന്ന എൻ.ആർ.കെ ഇൻഷുറൻസ് കാർഡിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സമർപ്പിച്ചാൽ മതിയാകും.
പ്രവാസി മലയാളികൾക്ക് നേരിട്ടോ, www.norkaroots.org എന്ന വെബ്സൈറ്റിൽ ഓൺലൈനിലൂടെയോ, മലയാളി സംഘടനകൾ മുഖാന്തരമോ ക്ഷേമ പദ്ധതികളിൽ ചേരാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 080-25585090 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.